ആരോഗ്യ സർവകലാശാല ; പിജി നേഴ്സുമാർക്ക് പഠനപരിശീലനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2018, 07:37 PM | 0 min read


തൃശൂർ > കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ കേരള ആർദ്രം മിഷനുമായി സഹകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിലെ ബിരുദാനന്തര ബിരുദധാരികളായ 70 നേഴ്സുമാർക്ക് കുടുംബാരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ പരിശീലനം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. അഞ്ചു മുതൽ 16 വരെ  രണ്ടാഴ്ചത്തെ വിപുലമായ ഈ കുടുംബാരോഗ്യ പഠന പരിശീലനം റസിഡൻഷ്യൽ പ്രോഗ്രാമായാണ് നടത്തുന്നത്.

ഇതിനാവശ്യമായ പഠന മൊഡ്യൂളുകൾ തയ്യാറാക്കുന്നതിനുവേണ്ട മുഴുവൻ സാങ്കേതിക സഹായങ്ങളും ആരോഗ്യ സർവകലാശാലയാണ് നിർവഹിക്കുന്നത്.  സർവകലാശാലയിലെ ഡീൻമാരാണ് കോഴ്സ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നത്.  പരിശീലനത്തിനാവശ്യമായ കൈപ്പുസ്തകങ്ങൾ തയ്യാറായിക്കഴിഞ്ഞു. സർവകലാശാലാ അധ്യാപകർക്ക് പുറമേ സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടർമാരും പരിശീലനത്തിന് നേതൃത്വം നൽകും. 

ഈ റസിഡൻഷ്യൽ പ്രോഗ്രാമിൽ പങ്കെടുത്ത് പരിശീലനം നേടുന്നവർ അതതു മേഖലകളിൽ മറ്റുള്ള നേഴ്സുമാരുടെ പരിശീലകരായി  പ്രവർത്തിക്കുന്നതിനുതകുന്ന തരത്തിലാണ് ക്ലാസുകൾ ഒരുക്കിയിട്ടുള്ളതെന്ന് സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം കെ സി നായർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home