എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ടില്‍ അവസരം

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ നാലു റീജണുകളില്‍ ഗ്രൗണ്ട് ഡ്യൂട്ടി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ കസ്റ്റമര്‍ ഏജന്റ്: പ്ലസ്ടുവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും. കസ്റ്റമര്‍ ഏജന്റ്: ബിരുദവും കംപ്യൂട്ടര്‍, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും വേണം. ഉയരം പുരുഷന്മാര്‍ 159 സെ.മീ. വനിതകള്‍ 152.5 സെ.മീ. സംവരണ വിഭാഗത്തിന് ഇളവുണ്ട്.
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍: എസ്എസ്എല്‍സിയും എച്ച്എംവി ഡ്രൈവിങ് ലൈസന്‍സും. ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയത്തിനുള്ള കഴിവും വേണം. റാംപ് സര്‍വീസ് ഏജന്റ്:മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/പ്രൊഡക്ഷന്‍/ഇലക്ട്രോണിക്സ്/ഓട്ടോമോബൈല്‍ എന്‍ജിനിയറിങ് ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഐടിഐയും ഒരുവര്‍ഷ അപ്രന്റീസ്ഷിപ്പും ഒരുവര്‍ഷത്തില്‍ കുറയാതെ എഐഎടിഎസ്എല്‍ അല്ലെങ്കില്‍ എയര്‍ ഇന്ത്യയില്‍ മോട്ടോര്‍ വെഹിക്കിള്‍/ഓട്ടോ ഇലക്ട്രിക്കല്‍/എയര്‍ കണ്ടീഷനിങ്/ഡീസല്‍ മെക്കാനിക്ക്/ബെഞ്ച് ഫിറ്റര്‍/വെല്‍ഡര്‍ എന്നിവയിലൊന്നില്‍ ജോലിപരിചയം. ഇതുകൂടാതെ എച്ച്എംവി ഡ്രൈവിങ് ലൈസന്‍സും ഇംഗ്ലീഷ് പരിജ്ഞാനവും വേണം.
എല്‍എംവി ഡ്രൈവിങ് ലൈസന്‍സുള്ളവരെ റാംപ് സര്‍വീസ് ഏജന്റ് (ലോവര്‍ ഗ്രേഡ്) തസ്തികയിലേക്ക് പരിഗണിക്കും. അവര്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ എച്ച്എംവി ലൈസന്‍സ് എടുക്കണം.www.airindia.in വെബ്സൈറ്റില്‍ യോഗ്യത, പ്രായം, അപേക്ഷ അയക്കാനുള്ള വിലാസം എന്നിവയും അപേക്ഷാഫോറവും ഉള്‍പ്പടെയുള്ള വിവരമുണ്ട്. അപേക്ഷാഫോറം ഡൗണ്‍ലോഡു ചെയ്ത് പൂരിപ്പിച്ച് ആഗസ്ത് 22നുമുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.








0 comments