ad
Deshabhimani

കേന്ദ്ര സേനകളിലും ഡൽഹി പൊലീസിലുമായി 1871 സബ് ഇൻസ്‌പെക്ടർ ഒഴിവുകൾ

 Central Armed Police.jpg
വെബ് ഡെസ്ക്

Published on Sep 14, 2026, 08:18 AM | 1 min read

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിലും (CAPF) ഡൽഹി പൊലീസിലും സബ് ഇൻസ്‌പെക്ടർ (SI) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തുടനീളമായി വിവിധ വിഭാഗങ്ങളിലായി ആകെ 1871 ഒഴിവാണുള്ളത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക്‌ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ ബാധ്യത ഉണ്ടായിരിക്കുന്നതാണ്. അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത.


സിഐഎസ്എഫിലെ സബ് ഇൻസ്പെക്ടർ (ഫയർ) തസ്തികയിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചുള്ള സയൻസ് ബിരുദമോ അല്ലെങ്കിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ തുടങ്ങിയ ബ്രാഞ്ചുകളിൽ മൂന്ന്‌ വർഷത്തെ എൻജിനിയറിങ് ഡിപ്ലോമയോ ഉണ്ടായിരിക്കണം. ഡൽഹി പൊലീസ് എസ്ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർക്ക് കായികക്ഷമതാ പരീക്ഷാ സമയത്ത് സാധുവായ എൽഎംവി ഡ്രൈവിങ്‌ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി: 20–25. സബ് ഇൻസ്പെക്ടർ (ഫയർ) തസ്തികയിലേക്ക് 18–30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത ഇളവ്‌ ലഭിക്കും.


രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ (Paper I & II), കായികക്ഷമതാ പരിശോധന (PST/PET), വിശദമായ ആരോഗ്യ പരിശോധന (DME), യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന (DV) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ, എസ്‌സി, എസ്‌ടി എന്നിവർക്ക് ഫീസില്ല. https://ssc.gov.in വഴി വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 30.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home