ad
Deshabhimani

ഐസിഎഐയിൽ 50 ഒഴിവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2026, 03:22 PM | 1 min read

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യതയുള്ളവർക്കായി തസ്‌തികയിലേക്ക്‌ യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. ആകെ 50 ഒഴിവുണ്ട്‌. പ്രവൃത്തിപരിചയം നിർബന്ധമില്ലാത്തതിനാൽ പുതുതായി സിഎ പാസായവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ആദ്യ നിയമനം ഡൽഹി അല്ലെങ്കിൽ നോയിഡയിലായിരിക്കും. പ്രായപരിധി: 25. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിവർഷം ഏകദേശം 15.68 ലക്ഷം രൂപ അടങ്ങുന്ന ശമ്പള പാക്കേജാണ് ലഭിക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ അടങ്ങുന്ന പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കിങ്‌ ഉണ്ടായിരിക്കും. 500 രൂപയാണ് അപേക്ഷാ ഫീസ്. icai.org സന്ദർശിച്ച് അതിലെ "Career in ICAI’ വഴി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 31.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home