ad
Deshabhimani

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതൽ നിലവിൽ ഈ മാറ്റം നിർബന്ധമായും അറിയുക

Sabari railway line.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 04:05 PM | 1 min read

ഡല്‍ഹി: ട്രെയിനുകളിൽ യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സുപ്രധാന മാറ്റം നാളെമുതൽ പ്രാബല്യത്തിൽ വരികയാണ്. റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ നിൽക്കാതെ തന്നെ യാത്രക്കാർക്ക് അധിക ലഗേജുകൾ ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി യാത്രയുടെ വിവരങ്ങൾ നൽകി ലഗേജിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയാൽ പോർട്ടൽ വഴി ചരക്കുകൂലി അറിയാൻ സാധിക്കും.



ആദ്യം www.parcel.indianrail.gov.in എന്ന ഔദ്യോഗിക റെയിൽവേ പാഴ്സൽ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുക. ഇതിനായി നിങ്ങളുടെ കൺഫേംഡ് ടിക്കറ്റും PNR വിവരങ്ങളും നൽകേണ്ടതുണ്ട്.തുടർന്ന് നിങ്ങളുടെ യാത്രാ വിവരങ്ങളും (തുടങ്ങുന്ന സ്ഥലം, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ) അധിക ലഗേജിന്റെ കൃത്യമായ അളവുകളും നൽകുക. സിസ്റ്റം സ്വയം ഇതിനുള്ള ഏകദേശ ചാർജ് കണക്കാക്കി കാണിക്കും.


ശേഷം തയ്യാറാക്കിയ ഓൺലൈൻ ആപ്ലിക്കേഷന്റെ പ്രിന്റ് ഔട്ട് എടുക്കുക. യാത്ര ദിവസം സ്റ്റേഷനിലെ പാഴ്സൽ ഡെസ്കിൽ ഈ പ്രിന്റും ലഗേജും കാണിച്ച് ഭാരം ഒത്തുനോക്കേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം കൗണ്ടറിൽ ബാക്കി തുക അടച്ച് ഔദ്യോഗിക ലഗേജ് റെസീപ്റ്റ് വാങ്ങുക . ഇതിനുശേഷം 'Track & Trace' ലിങ്ക് വഴി നിങ്ങളുടെ ലഗേജ് എവിടെയെത്തിയെന്ന് ഓൺലൈനായി നിരീക്ഷിക്കാം. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ എസ്‌എംഎസ് അറിയിപ്പും ലഭിക്കും.


ജനറൽ കോച്ചിലെ യാത്രക്കാർക്ക് 35 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. 70 കിലോഗ്രാം ചരക്കുകൂലി നൽകി കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോഗ്രാം വരെ സൗജന്യമായും 80 കിലോഗ്രാം വരെ ചരക്കുകൂലി നൽകിയും കൊണ്ടുപോകാം. എസി 3-ടയർ / എസി ചെയർ കാർ കോച്ചിലെ യാത്രക്കാർക്കും 40 കിലോഗ്രാം വരെ സൗജന്യമായും 40 കിലോഗ്രാം വരെ അധിക തുക നൽകിയും കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്രക്കാർക്ക് 70 കിലോഗ്രാമാണ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുക. 150 കിലോഗ്രാം വരെ ചരക്കുകൂലി നൽകി കൊണ്ടുപോകാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home