ad
Deshabhimani

സമാധാനപരമായി നടക്കുന്ന സമരങ്ങളിൽ പെല്ലറ്റ് പ്രയോഗിക്കരുത്; കർശനിർദേശങ്ങളുമായി സുപ്രീംകോടതി

Supreme court.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 04:58 PM | 1 min read

ന്യൂഡൽഹി: സമാധാനപരമായി നടക്കുന്ന സമരങ്ങളിൽ പെല്ലറ്റ് പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി. സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അണിചേർന്ന നടത്തിയ സമരത്തിലേക്ക് യാതൊരു പ്രകോപനവും കൂടാതെ ഡൽഹി പൊലീസ് പെല്ലറ്റ് പ്രയോഗിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.


പെല്ലറ്റ് പ്രയോഗിക്കുന്നതിന് കർശന മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്നും കോടതി പറഞ്ഞു. അഞ്ച് തവണ പ്രതിഷേധക്കാർക്ക് പെല്ലറ്റ് ഏറ്റു എന്നും വിവരമുണ്ട്. കൊണാൾട്ട് പ്ലേസ് ഭാഗത്ത് ഉണ്ടായിരുന്ന ആർഎഎഫ് ഉദ്യോഗസ്ഥൻ ആണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്നാണ് വിവരം.


പൊലീസിന് സ്വയംരക്ഷയ്ക്കും മനോവീര്യത്തിനുമാണ് ആയുധം, അത് സമരങ്ങളെ അടിച്ചമർത്താനുള്ളതല്ല. അസാധാരണവും നിയന്ത്രണവിധേയമല്ലാത്തതുമായ സാഹചര്യങ്ങളിൽ മാത്രമാണ് പെല്ലറ്റ് പോലുള്ളവ ഉപയോഗിക്കേണ്ടതെന്നും കോടതി പറഞ്ഞു.


ഗുരുഗാവിൽ ജോലി ചെയ്യുന്ന 25 വയസുകാരൻ, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ 19കാരൻ സഹിൽ, 25 വയസുള്ള ഔട്ട് ലുക്ക് മാഗസിനിലെ മാധ്യമ പ്രവർത്തകൻ എന്നിവർക്കാണ് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റിരുന്നത്.


സമരത്തിൽ റാപിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് ഉപയോഗിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് ചൂണ്ടിക്കാട്ടി സിആർപിഎഫ് ക്ലീൻ ചീട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home