ad
Deshabhimani

കുവൈത്തിൽ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

kuwait
വെബ് ഡെസ്ക്

Published on Jul 30, 2026, 03:43 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ മേഖലയിലെ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ആക്രമണത്തിൽ കെട്ടിടത്തിന് സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി അറിയിച്ചു.


രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള കെട്ടിടത്തെയാണ് ആക്രമണം ലക്ഷ്യമിട്ടത്. സംഭവം നടന്നയുടൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.


രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിൽ സായുധ സേന പ്രതിബദ്ധമാണെന്നും, എല്ലാ സാഹചര്യങ്ങളിലും ഉയർന്ന ജാഗ്രതയോടെയും കാര്യക്ഷമതയോടെയും ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home