ad
Deshabhimani

വിദ്യാർഥിപ്രക്ഷോഭത്തിന് നേരെയുള്ള പൊലീസ് ആക്രമണം; സാക്ഷി ആശുപത്രി വിട്ടു

delhi student protest.
വെബ് ഡെസ്ക്

Published on Jul 30, 2026, 04:02 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥിപ്രക്ഷോഭത്തിനെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ സാക്ഷി ആശുപത്രി വിട്ടു. പത്തു ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് ഡൽഹി ആർഎംഎൽ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ആയത്. പെൺകുട്ടിയുടെ ആരോഗ്യനില പൂർണ തൃപ്തികരമെന്ന് ആശുപത്രിയിൽ നിന്നും അധികൃതർ അറിയിച്ചു.


തുടർചികിത്സയ്ക്കും വിശ്രമത്തിനുമുള്ള നിർദേശങ്ങൾ നൽകിയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിടുന്നു.


സമാധാനപരമായി സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട ശേഷമാണ് നടപടി. സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. എക്സ്പയറി തീയതി കഴിഞ്ഞ കണ്ണീർവാതകമാണ് പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിച്ചത്.


പൊലീസിന്റെയും സർക്കാരിന്റെയും ഒത്താശയോടെ യൂണിഫോമിലല്ലാത്ത പലരും വിദ്യാർത്ഥികളെ ആക്രമിച്ചു. കുട്ടികളെപ്പോലും തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഡൽഹിയിൽ പൊലീസ് നടത്തിയ ആക്രമണത്തിൽ സാരമായി പരിക്കേറ്റ സാക്ഷി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home