ഹോർമുസിൽ അമേരിക്കൻ പിന്തുണയോടെ എത്തിയ എണ്ണക്കപ്പലുകൾ മടങ്ങിയെന്ന് ഇറാൻ

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
തെഹ്റാൻ : പശ്ചിമേഷ്യയിൽ വീണ്ടും ഇറാൻ - യുഎസ് യുദ്ധം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ പിന്തുണയോടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകൾ തിരിച്ചുവിട്ടതായി ഇറാൻ അറിയിച്ചു.
അമേരിക്കൻ വിമാനങ്ങളുടെ പിന്തുണയോടെ രണ്ട് എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷിതമല്ലാത്ത തെക്കൻ പാതയിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിലൊരു കപ്പലിന് തീപിടിച്ചത്. അതോടെയാണ് രണ്ടു കപ്പലുകളും തിരിച്ചു പോവുകയായിരുന്നു.
ഫെബ്രുവരി 28ന് ഇറാനെതിരെ യുഎസ് - ഇസ്രയേൽ സഖ്യത്തിന്റെ സംയുക്തമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതലാണ് ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാൻ ഏറ്റെടുത്തത്. ആഗോള എണ്ണവ്യാപാരത്തിന്റെ തന്ത്രപ്രധാന ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഇറാന്റെ അനുമതി വാങ്ങുകയും ഫീസ് നൽകണമെന്നും ഇറാൻ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ഇറാൻ നിശ്ചയിച്ച പാതയിലൂടെ മാത്രമേ പുറത്തുകടക്കാൻ പാടുള്ളൂവെന്നും പ്രഖ്യാപിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം കൈക്കലാക്കി പശ്ചിമേഷ്യയിലേക്ക് കടന്നാക്രമണം നടത്തുകയെന്ന യുഎസിന്റെ ലക്ഷ്യത്തിനാണ് ഇറാൻ ഇതോടെ തടസമിട്ടത്.










0 comments