എംജി സർവകലാശാല യൂണിയൻ പരിപാടിയുടെ പോസ്റ്ററിൽ 'പാറ്റ'; ചിത്രം മാറ്റാൻ ഭീഷണിയുമായി വിസി

കോട്ടയം: എംജി സർവകലാശാല യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിൽ 'പാറ്റയുടെ' ചിത്രം വച്ചതിനെത്തുടർന്ന് ഫണ്ട് തിരിച്ചുവാങ്ങുമെന്ന ഭീഷണിയുമായി വിസി ഡി മാവൂത്. അടുത്ത മാസം മൂന്ന് മുതൽ ആറു വരെ വരെ നടക്കുന്ന നാഷണൽ കോൺഫസറൻസിന്റെ ഫ്ലെക്സ് ബോർഡുകളിൽ കോക്ക്രോച്ച് ജനത പാർട്ടിയെ ഓർമിപ്പിക്കുന്ന തരത്തിൽ പാറ്റയുടെ ചിത്രം വച്ചിട്ടുണ്ട്.
ഡൽഹിയിൽ നടന്ന പ്രക്ഷോഭസൂചകമായാണ് പരിപാടിയുടെ ഫ്ലെക്സുകളിൽ പാറ്റയുടെ ചിത്രം വച്ചത്. ഇതിൽ ക്ഷുഭിതനായ വിസി ചിത്രം മാറ്റാൻ ആവശ്യപ്പെടുകയും മാറ്റിയില്ലെങ്കിൽ സർവകലാശാല പരിപാടി നടത്താനായി അനുവദിച്ച ഫണ്ട് തിരിച്ചുവാങ്ങും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സർവകലാശാല കൂടെ പണം മുടക്കി ചെയ്യുന്ന പരിപാടിയിൽ രാഷ്ട്രീയം കലർത്താനാകില്ല എന്ന വാദമുയർത്തിയാണ് വിസിയുടെ ഈ ഭീഷണി. വിസിയുടെ ഈ ഭീഷണിക്ക് ശേഷം നാഷണൽ കോൺഫറൻസ് രാഷ്ട്രീയവൽക്കരിച്ചാൽ തുക പിൻവലിക്കുമെന്ന് രജിസ്ട്രാർ യൂണിയന് കത്ത് നൽകി.
നാഷണൽ കോൺഫറൻസിന്റെ ഭാഗമായി സർവകലാശാലയിൽ നിന്ന് 3,75,000 രൂപയാണ് അനുവദിച്ചത്. അതിൽ 2,81,000 രൂപ ഇതുവരെ യൂണിയനു കൈമാറി. വിദ്യാർത്ഥിവിരുദ്ധമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഫ്ലെക്സ് ബോർഡുകൾ മാറ്റാൻ തയാറല്ല എന്നും എസ്എഫ്ഐ യൂണിയൻ അറിയിച്ചിട്ടുണ്ട്.










0 comments