ഐആർഇഎല്ലിൽ 78 എക്സിക്യൂട്ടീവ്

കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ, നോൺ-ടെക്നിക്കൽ വിഭാഗങ്ങളിലായി 78 ഒഴിവുണ്ട്. ചീഫ് മാനേജർ, ഡെപൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ, ജനറൽ മാനേജർ തുടങ്ങിയ വിവിധ തസ്തികകളിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മുംബൈയിലെ കോർപറേറ്റ് ഓഫീസിലോ കേരളത്തിലെ ചവറ, ആലുവ, തമിഴ്‌നാട്ടിലെ മണവാളക്കുറിച്ചി, ഒഡീഷയിലെ ഒസ്കോം, ആന്ധ്രാപ്രദേശിലെ വൈസാഗ് എന്നിവിടങ്ങളിലുള്ള കമ്പനിയുടെ വിവിധ പ്രോജക്ടുകളിലോ യൂണിറ്റുകളിലോ ആദ്യ നിയമനം ലഭിക്കും. തസ്തികകൾക്ക് അനുസൃതമായി ബിഇ/ബിടെക് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മൈനിങ്, ഐടി, ഇൻസ്ട്രുമെന്റേഷൻ), എംഎസ്‌സി (ജിയോളജി), എൽഎൽബി, എംബിബിഎസ്, സിഎ/സിഎംഎ/എംബിഎ (ഫിനാൻസ്/എച്ച്ആർഎം), എംഎ (ഹിന്ദി/ഇംഗ്ലീഷ്) എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അതത് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷം മുതൽ 20 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്. തസ്തികകളുടെ ഗ്രേഡ് അനുസരിച്ച് പരമാവധി പ്രായപരിധി 28–50. നിയമാനുസൃത ഇളവ് ലഭിക്കും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 944 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, പൂർവസൈനികർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ലെങ്കിലും പ്രൊസസിങ് ഫീസായി 354 രൂപ ഓൺലൈനായി അടയ്ക്കണം. irel.co.in സന്ദർശിച്ച് അപേക്ഷക്കണം. അവസാന തീയതി ആഗസ്‌ത് 10.










0 comments