നേവിയിൽ 1526 ഒഴിവ്‌

നേവിയിൽ 1526 ഒഴിവ്‌
വെബ് ഡെസ്ക്

Published on Aug 18, 2025, 05:57 PM | 2 min read

ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ) തസ്തികയിലെ 1,266 ഒഴിവിലേക്കും 260 ഓഫീസർ തസ്‌തികയിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഇരുവിഭാഗങ്ങളിലുമായി 1526 ഒഴിവുണ്ട്‌. ട്രേഡ്സ്മാൻ ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ) തസ്തികയിലെ 1,266 ഒഴിവിലേക്ക്‌ വിജ്ഞാപനമായി. ഇന്ത്യൻ നേവിയുടെ അപ്രന്റിസ് സ്കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവൽ അപ്രന്റിസ്) അവസരം. സെപ്തംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ഐസിഇ ഫിറ്റർ ക്രെയ്ൻ, ക്രെയിൻ ഓപ്പറേറ്റർ ഓവർഹെഡ്, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മേസൺ, മേസൺ ബിൽഡിങ് കൺസ്ട്രക്ടർ, ബിൽഡിങ് മെയിന്റനൻസ് ടെക്നിഷ്യൻ, പവർ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ, ഇലക്ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഐടി ആൻഡ് ഇഎസ്എം, ഇലക്ട്രോണിക്സ് മെക്കാനിക് ഐ ആൻഡ് സിടിഎസ്എം, സിഒപിഎ, ഇലക്ട്രോണിക് ഫിറ്റർ, ഗൈറോ ഫിറ്റർ, മെക്കാനിക് റേഡിയോ റഡാർ എയർക്രാഫ്റ്റ്, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, പാറ്റേൺ മേക്കർ, മോൾഡർ, ഫൗൺട്രിമാൻ, മെക്കാനിക് മറൈൻ ഡീസൽ, ജിടി ഫിറ്റർ, മറൈൻ എൻജിൻ ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, അഡ്വാൻസ് മെക്കാനിക്, മെക്കാനിക് മെക്കട്രോണിക്സ്, മെഷിനിസ്റ്റ്, ടർണർ, ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂൾ, ഫിറ്റർ, വെപ്പൺ ഫിറ്റർ, പൈപ് ഫി റ്റർ, പ്ലംബർ, ബോയ്ലർ മേക്കർ, ഹോട്ട് ഇൻസു ലേറ്റർ, ടിഗ് ആൻഡ് മിഗ് വെൽഡർ, വെൽഡർ, ഷിറൈറ്റ് സ്റ്റീൽ, ഷീറ്റ് മെറ്റൽ വർക്കർ, എംഎം ടിഎം, മെക്കാനിക് ആർ ആൻഡ് എസി, പ്ലംബർ. യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, ഇംഗ്ലിഷ് പരിജ്ഞാനം. ബന്ധപ്പെട്ട ട്രേഡിൽ അപന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ അല്ലെങ്കിൽ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്‌സ് ടെക്‌നിക്കൽ ബ്രാഞ്ചിൽ 2 വർഷ റെഗുലർ സർവീസ്. പ്രായം: 18- –25 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. https://onlineregistrationportal.in/registeruser വഴി അപേക്ഷിക്കാം. ഓഫീസർ ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമീഷൻ ഓഫിസർ തസ്‌തികയിലേക്കും ഇപ്പോൾ അപേക്ഷിക്കാം. 260 ഒഴിവുകളിലേക്ക്‌ സെപ്‌തംബർ ഒന്നുവരെ അവിവാഹിതർക്ക്‌ അപേക്ഷിക്കാം. 2026 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്‌സുകൾ ആരംഭിക്കും. എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ച്‌, എജ്യൂക്കേഷൻ ബ്രാഞ്ച്‌, ടെക്‌നിക്കൽ ബ്രാഞ്ചുകളിലാണ്‌ അവസരം. യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള വിശദവിവരങ്ങൾ www.joinindiannavy.gov.inൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home