ad
Deshabhimani

റെയിൽവേയിൽ 1744 അപ്രന്റീസ്

കപൂർത്തല ഫാക്ടറിയിൽ 734  പഞ്ചാബിലെ കപൂർത്തലയിലുള്ള ഇന്ത്യൻ റെയിൽവേയുടെ റെയിൽ കോച്ച് ഫാക്ടറിയിൽ (RCF) വിവിധ ട്രേഡുകളിലായി 734 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Aug 21, 2026, 02:41 PM | 2 min read

കപൂർത്തല ഫാക്ടറിയിൽ 734 പഞ്ചാബിലെ കപൂർത്തലയിലുള്ള ഇന്ത്യൻ റെയിൽവേയുടെ റെയിൽ കോച്ച് ഫാക്ടറിയിൽ (RCF) വിവിധ ട്രേഡുകളിലായി 734 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽഡർ 220, ഫിറ്റർ 180, ഇലക്ട്രീഷ്യൻ- 110, മെഷിനിസ്റ്റ് 60, എ സി ആൻഡ്‌ റഫ്രിജറേഷൻ മെക്കാനിക് 44, പെയിന്റർ - 40, കാർപെന്റർ -40, മെക്കാനിക് മോട്ടോർ വെഹിക്കിൾ -20, ഇലക്ട്രോണിക് മെക്കാനിക് 20 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവുകൾ. കപൂർത്തലയിലെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിലായിരിക്കും പരിശീലനം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയവും എൻസിവിടി അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. റെയിൽ കോച്ച് ഫാക്ടറി ജീവനക്കാരുടെ മക്കൾക്ക് ഈ നിബന്ധന ബാധകമല്ല. പ്രായപരിധി: 15–24. നിയമാനുസൃത ഇളവ് ലഭിക്കും. പൊതുവിഭാഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല. www.rcf.indianrailways.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 5.


ഐസിഎഫിൽ 1010 ചെന്നൈ പെരമ്പൂരിലുള്ള ഇന്ത്യൻ റെയിൽവേയുടെ നിർമാണ യൂണിറ്റായ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) വിവിധ ട്രേഡുകളിലായി 1010 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകളിൽ 330 എണ്ണം ഫ്രഷേഴ്‌സ് (Non-ITI) വിഭാഗത്തിലും 680 എണ്ണം എക്സ് -ഐടിഐ (Ex-ITI) വിഭാഗത്തിലുമാണ്. കാർപെന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, വെൽഡർ, മെഡിക്കൽ ലാബ് ടെക്നീഷ്യൻ (MLT), പാസ (PASAA) എന്നീ ട്രേഡുകളിലാണ് പരിശീലനം നൽകുന്നത്. ചെന്നൈയിലുള്ള ഐസിഎഫ് ക്യാമ്പസിലായിരിക്കും പരിശീലനം. ഈ തസ്തികകളിലേക്ക് തമിഴ്‌നാട് സംസ്ഥാന പരിധിയിലുള്ള ലോക്കൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന. എന്നാൽ റെയിൽവേ ജീവനക്കാരുടെ മക്കൾക്ക് ഈ നിബന്ധന ബാധകമല്ല. ഫ്രഷേഴ്‌സ് വിഭാഗത്തിന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയവും ഐടിഐ വിഭാഗത്തിന് പത്താം ക്ലാസ് ജയത്തോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC) ഉണ്ടായിരിക്കണം. എംഎൽടി വിഭാഗത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ് ടു വിജയമാണ് യോഗ്യത. പ്രായപരിധി: ഐടിഐ വിഭാഗത്തിന് 15–24, നോൺ- ഐടിഐ വിഭാഗത്തിന് 15–22. നിയമാനുസൃത ഇളവ് ലഭിക്കും. പൊതുവിഭാഗത്തിന് 100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല. icf.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 7.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home