മൻസൂർ അലിക്ക് കേളിയുടെ യാത്രയയപ്പ്

റിയാദ് : മൂന്നുപതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൻസൂർ അലിക്ക് കേളി ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം പെരിന്തൽമണ്ണ പൂന്താനം സ്വദേശി മൻസൂർ അലി കഴിഞ്ഞ 28 വർഷമായി അൽരാജി ഗ്രൂപ്പിന് കീഴിലുള്ള ഫുർസാൻ ട്രാവൽസിൽ ജീവനക്കാരനാണ്. പബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബത്ത ഏരിയ ആക്ടിങ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷനായി.
ഏരിയ കമ്മിറ്റിയംഗം അജിത്ത് ഖാൻ, കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ആക്‌ടിങ് സെക്രട്ടറി ഷാജി റസാഖ്, ട്രഷറർ മധു ബാലുശേരി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ-്‌ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മർഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറയ്‌ക്കൽ, ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, ഷഫീഖ് അങ്ങാടിപ്പുറം, യൂണിറ്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീനാഥ്, പ്രമോദ്, അനീഷ് ജേക്കബ്, ഷൈൻദേവ്, മോഹൻകുമാർ, ജ്യോതിഷ് എന്നിവർ സംസാരിച്ചു. ഉപഹാരങ്ങൾ കമ്മിറ്റിയംഗങ്ങൾ ചേർന്ന് മൻസൂർ അലിക്ക് കൈമാറി. ഷിമേസി ഏരിയ സെക്രട്ടറി സലീം മടവൂർ സ്വാഗതവും മൻസൂർ അലി നന്ദിയും പറഞ്ഞു.










0 comments