മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു. 94-ാം വയസിലാണ് താരത്തിന്റെ വിയോഗം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു മരണമെന്ന് നടികർ സംഘം പ്രസിഡന്റ് അറിയിച്ചു. ദക്ഷിണേന്ത്യൻ സിനിമയിലെ ആദരിക്കപ്പെടുന്ന അഭിനേത്രിമാരിൽ ഒരാളാണ് സൗകാർ ജാനകി. അഞ്ചുമണിമുതൽ തേനാംപേട്ടിലെ സെന്റാഫ് റോഡിൽ നടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെയ്ക്കും.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ച സൗകാർ ജാനകിയുടേത് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഭിനയജീവിതമായിരുന്നു. വൈവിധ്യമാർന്ന കാഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജാനകിയ്ക്ക് സാധിച്ചു. 1955ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സൗകാർ എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് നടി ‘സൗകാർ ജാനകി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ആ പേര് ആരാധകരും നെഞ്ചോട് ചേർത്തു.










0 comments