3717 അസി. സെൻട്രൽ ഇന്റലിജൻസ് ഓഫീസർ

3717 അസി. സെൻട്രൽ ഇന്റലിജൻസ് ഓഫീസർ
വെബ് ഡെസ്ക്

Published on Jul 22, 2025, 06:57 PM | 1 min read

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി), അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്- II /എക്സിക്യൂട്ടീവ് തസ്തികയിലെ 3717 ഒഴിവുകളിലേക്ക് നിയമനത്തിന്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി (ആഗസ്‌ത്‌ 10 അനുസരിച്ച്): 18 –- 27 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. ശമ്പളം: ലെവൽ: 7, 44,900 –- 1,42,400 രൂപ. ഒബ്‌ജക്ടീവ്‌ പരീക്ഷ, വിവരണാത്മക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. ഒരുമണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ്‌ മാർക്കുണ്ട്‌. 2. വിവരണാത്മക പരീക്ഷ 50 മാർക്കിന്റേതാണ്‌. അഅഭിമുഖത്തിന്‌ 100 മാർക്ക്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. അപേക്ഷാ ഫീസ്‌: 550 രൂപ. പുരുഷ അപേക്ഷകർ 100 രൂപ അധിക പരീക്ഷാഫീസ്‌ നൽകണം. www.mha.gov.i/www.ncs.gov.in പോർട്ടലുകളിൽ ഒറ്റത്തവണ രജിസ്‌റ്റർചെയ്‌താണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തിയതി ആഗസ്‌ത്‌ 10. വിശദ വിജ്ഞാപനത്തിന്‌ www.cdn.digialm.com/EForms/configuredHtml/1258/94319/Index.html കാണുക.



deshabhimani section

Related News

View More
0 comments
Sort by

Home