Deshabhimani

ഡൽഹി ഹൈക്കോടതിയിൽ 334 അറ്റൻഡന്റ്‌

ഡൽഹി ഹൈക്കോടതിയിലെ അറ്ററ്റെൻഡന്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Aug 27, 2025, 05:49 PM | 1 min read

ഡൽഹി ഹൈക്കോടതിയിലെ അറ്ററ്റെൻഡന്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. 334 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ:03/2025. തസ്തികകളും ഒഴിവും: കോർട്ട് അറ്റൻഡന്റ്- 318, റൂം അറ്റൻഡന്റ് -13, സെക്യൂരിറ്റി അറ്റൻഡന്റ്‌ -3. യോഗ്യത: പത്താംക്ലാസ് ജജയം/ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സർട്ടിഫിക്കറ്റ്/തത്തുല്യം. ​പ്രായം: 18-–27 വയസ്‌. അപേക്ഷകർ 1998 ജനുവരി രണ്ടിനുമുൻപോ 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പൊതുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. പരീക്ഷയിൽ 50 ശതമാനം (എസ്‌സി, എസ്‌ടി വിഭാ ഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) മാർക്ക് നേടുന്നവ രെയാണ് അഭിമുഖത്തിന് പരിഗണിക്കുക. അപേക്ഷാഫീസ്: വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ എസ്‌ബിഐ ഇ-പേ വഴി അടയ്ക്കണം. ആഗസ്‌ത്‌ 26 മുതൽ സെപ്‌തംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് : www.dsssbonline.nic.in.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home