ad
Deshabhimani

ഡിആർഡിഒ പുണെയിൽ 50 അപ്രന്റീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2026, 02:54 PM | 1 min read

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പുണെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ (HEMRL) ഒരു വർഷത്തെ ഗ്രാജുവേറ്റ് അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിആർഡിഒ (DRDO) പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് തപാൽ മാർഗം അപേക്ഷിക്കാം. ആകെ 50 ഒഴിവുണ്ട്‌. കെമിക്കൽ (10), മെക്കാനിക്കൽ (8), കമ്പ്യൂട്ടർ സയൻസ് (5), ഇലക്ട്രോണിക്സ് ആൻഡ്‌ ടെലികമ്യൂണിക്കേഷൻ (3), എയറോസ്‌പേസ്/എയറോനോട്ടിക്കൽ (2), ഇലക്ട്രിക്കൽ (2), സിവിൽ (2) എന്നീ എൻജിനിയറിങ് ശാഖകളിലും കെമിസ്ട്രി ബിഎസ്‌സി (9), ബിഎ (3), ബികോം (3), ലൈബ്രറി സയൻസ് ബിഎൽഐഎസ് (2), ബിബിഎ (1) എന്നീ പൊതുവിഭാഗങ്ങളിലുമാണ് ഒഴിവുകൾ. പുണെയിലെ എച്ച്ഇഎംആർഎൽ ക്യാമ്പസിലായിരിക്കും പരിശീലനം. ബന്ധപ്പെട്ട വിഷയങ്ങളിൽ റഗുലർ കോഴ്‌സ് വഴി നേടിയ ബിഇ/ബിടെക് അല്ലെങ്കിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ (2022, 2023, 2024, 2025, 2026) പഠിച്ചിറങ്ങിയവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ്‌ ഉണ്ടാവണം. അക്കാദമിക് മെറിറ്റ്, എഴുത്തുപരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റ്‌ ലഭിക്കും. കേന്ദ്ര സർക്കാന്റിന്റെ NATS 2.0 പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് www.drdo.gov.in വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗം അയക്കണം. അപേക്ഷകൾ "The Director, HEMRL, DRDO, Sutarwadi, Pashan, Pune - 411021 (Kind Attention: HRD)" എന്ന വിലാസത്തിൽ ആഗസ്‌ത്‌ 28-നകം ലഭിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home