ad
Deshabhimani

ഡൽഹിയിലെ സ്കൂളുകളിൽ പ്രിൻസിപ്പൽ, 
വൈസ് പ്രിൻസിപ്പൽ ഒഴിവുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2026, 03:20 PM | 1 min read

ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്ക് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ 828 ഒഴിവുണ്ട്‌. പ്രിൻസിപ്പൽ തസ്തികയിൽ 124 ഉം വൈസ് പ്രിൻസിപ്പൽ തസ്തികയിൽ 704 ഉം. നിയമനസ്ഥലം ഡൽഹിയാണ്‌. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. പ്രിൻസിപ്പൽ തസ്‌തികയ്‌ക്ക്‌ ബിരുദാനന്തര ബിരുദവും ബിഎഡുമാണ്‌ യോഗ്യത. അംഗീകൃത സ്കൂളുകളിൽ 10 വർഷത്തെ അധ്യാപന പരിചയവും (വൈസ് പ്രിൻസിപ്പൽ/പിജിടി/ടിജിടി ആയി) ആവശ്യമാണ്. വൈസ് പ്രിൻസിപ്പലിനും ബിരുദാനന്തര ബിരുദവും ബിഎഡുമാണ്‌ യോഗ്യത. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചറായി രണ്ട്‌ വർഷത്തെ പരിചയം അല്ലെങ്കിൽ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചറായി മൂന്ന്‌ വർഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി: 50. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഒബ്ജക്റ്റീവ് ടൈപ്പ് കമ്പൈൻഡ് റിക്രൂട്ട്മെന്റ് ടെസ്റ്റും അഭിമുഖവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചി പരീക്ഷാകേന്ദ്രമാണ്. നവംബർ ഒന്നിനായിരിക്കും പരീക്ഷ. upsconline.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി: ആഗസ്‌ത്‌ 14.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home