ad
Deshabhimani

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ ടെക്നീഷ്യൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2026, 02:56 PM | 1 min read

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസിൽ (DGQA) വിവിധ ഗ്രൂപ്പ് ‘സി' വ്യവസായ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ (സെമി സ്കിൽഡ്), ടെക്നീഷ്യൻ (സ്കിൽഡ്) വിഭാഗങ്ങളിലായി ആകെ 14 ഒഴിവുണ്ട്‌. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. ടെക്നീഷ്യൻ (സ്കിൽഡ്) തസ്‌തികയിൽ പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റുമാണ്‌ യോഗ്യത. നിശ്ചിത ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ടെക്നീഷ്യൻ (സെമി സ്കിൽഡ്) തസ്‌തികയിൽ പത്താം ക്ലാസ് ജയവും ഏതെങ്കിലും ട്രേഡിൽ ഐടിഐ പാസായ സർട്ടിഫിക്കറ്റും വേണം. ഇന്ത്യയിലെവിടെയും (ഫീൽഡ് ലൊക്കേഷനുകൾ ഉൾപ്പെടെ) ജോലി ചെയ്യാൻ സന്നദ്ധരായ ഇന്ത്യൻ പൗരന്മാർക്ക്‌ അപേക്ഷിക്കാം. പ്രായപരിധി: 18–27. നിയമാനുസൃത ഇളവ്‌ ലഭിക്കും. 100 മാർക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് എഴുത്തുപരീക്ഷയുടെയും തുടർന്ന് നടക്കുന്ന ട്രേഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്‌ത്‌ 29. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 55 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച സ്വയം മേൽവിലാസം എഴുതിയ കവറും (30cm x 12cm) സഹിതം ‘Controllerate of Quality Assurance (Systems), DGQA Technical Complex, Manovikas Nagar P.O., Secunderabad 500009' വിലാസത്തിൽ രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ അയക്കാവൂ. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ 'APPLICATION FOR THE POST OF TECHNICIAN (SKILLED/SEMI SKILLED)' എന്നും സ്വന്തം കാറ്റഗറിയും (UR/OBC/SC/ST) വ്യക്തമായി രേഖപ്പെടുത്തണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home