ad
Deshabhimani

നാഷണൽ ഇൻഷുറൻസ് 
കമ്പനിയിൽ 500 അസിസ്റ്റന്റ്

നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL) അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Jul 30, 2026, 03:13 PM | 1 min read

നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL) അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമായി ആകെ 500 ഒഴിവുണ്ട്. കേരളത്തിൽ മാത്രം 35 ഒഴിവ്‌. ഇന്ത്യയിലെവിടെയുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഒരു ഉദ്യോഗാർത്ഥിക്ക് ഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാനാക‍ൂ. മെറിറ്റ് ലിസ്റ്റ് സംസ്ഥാന അടിസ്ഥാനത്തിലാണ് തയ്യാറാക്കുക. അതിനാൽ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 21–30. നിയമാനുസൃത ഇളവ്‌ ലഭിക്കും. രണ്ട് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷകളുടെയും പ്രാദേശിക ഭാഷാ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നീ വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല. മറ്റ്‌ വിഭാഗക്കാർക്കും 850 രൂപയാണ് ഫീസ്. nic.co.in വഴി അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌ത്‌ 07.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home