എഎസ്‌ആർബി കമ്പൈൻഡ്‌ 
പരീക്ഷ: അപേക്ഷ മെയ് 21 വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 07, 2025, 05:27 PM | 1 min read

അഗ്രികൾച്ചറൽ റിസർച്ച് സർവീസ് (ARS), സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (SMS), സീനിയർ ടെക്നിക്കൽ ഓഫീസർ (STO) ഒഴിവുകളിൽ നിയമനം നടത്തുന്നതിനുള്ള കമ്പൈൻഡ്‌ നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റിന്‌ അഗ്രികൾച്ചറൽ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 582 ഒഴിവുകളിലാണ്‌ നിയമനം. ഒഴിവ് വിവരങ്ങൾ: കാർഷിക ഗവേഷണ സേവനം (ARS) 458, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി. സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (എസ്എംഎസ്) (ടി-6) 41, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. സീനിയർ ടെക്നിക്കൽ ഓഫീസർ (STO) (T-6) 83, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രായപരിധി: 21 –- 35 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാ ഫീസ്: 2000 രൂപ. നിയമാനുസൃത ആനുകൂല്യം ലഭിക്കും. ഓൺലൈനായി മെയ്‌ 21 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ ബേസ്‌ഡ്‌ ടെസ്‌റ്റ്‌ (സിബിടി), കമ്പൈൻഡ്‌ മെയിൻസ്‌ (ഡിസ്‌ക്രീപ്റ്റീവ്‌), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. സിബിടി സെപ്‌തംബർ 2 മുതൽ 4 വരെയും മെയിൻസ്‌ ഡിസംബർ 7നും നടക്കും. വിശദവിവരങ്ങൾ www.asrb.org.inൽ ലഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home