റൂർക്കേല സ്റ്റീൽ പ്ലാന്റിൽ 1110 അപ്രന്റീസ്

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൂർക്കേല സ്റ്റീൽ പ്ലാന്റ് (RSP) ഒരു വർഷത്തെ അപ്രന്റീഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലും ഡിസിപ്ലിനുകളിലുമായി ആകെ 1110 ഒഴിവുണ്ട്. ഇതിൽ ട്രേഡ് അപ്രന്റീസ് (ITI) വിഭാഗത്തിൽ 421 ഉം ഗ്രാജുവേറ്റ്/ടെക്നീഷ്യൻ അപ്രന്റീസ് വിഭാഗത്തിൽ 689 ഉം ഒഴിവാണുള്ളത്. റൂർക്കേലയിലെ സ്റ്റീൽ പ്ലാന്റിലായിരിക്കും പരിശീലനം. ഇന്ത്യയിലെവിടെയുമുള്ള യോഗ്യരായ എല്ലാ പൗരന്മാർക്കും അപേക്ഷിക്കാം. തസ്തിക അനുസരിച്ച് ഐടിഐ (ITI), എൻജിനിയറിങ് ബിരുദം (Degree), ഡിപ്ലോമ (Diploma), ബിഎസ്‌സി നഴ്സിങ്, ജിഎൻഎം, അല്ലെങ്കിൽ നോൺ- എൻജിനിയറിങ് ബിരുദങ്ങളായ ബിഎ, ബിഎസ്‌സി, ബികോം, ബിസിഎ, ബിബിഎ എന്നിവയിലൊന്നാണ് അടിസ്ഥാന യോഗ്യത. 2022 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ റെഗുലർ ആയി പഠിച്ച് പാസായവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. പ്രായപരിധി: 18–28. നിയമാനുസൃത ഇളവ് ലഭിക്കും. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ (പത്താം ക്ലാസ് മാർക്കിന് 30 ശതമാനവും ഐടിഐ/ഡിപ്ലോമ/ഡിഗ്രി മാർക്കിന് 70 ശതമാനവും വെയിറ്റേജും നൽകി) തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതയ്ക്കനുസരിച്ച് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക അപ്രന്റീഷിപ്പ് പോർട്ടലുകൾ വഴി ആദ്യം രജിസ്റ്റർ ചെയ്യണം. ഐടിഐ യോഗ്യതയുള്ളവർ apprenticeshipindia.org എന്ന വെബ്സൈറ്റിലും ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർ education.gov.in എന്ന വെബ്സൈറ്റിലും ലോഗിൻ ചെയ്ത് 'SAIL ROURKELA STEEL PLANT' എന്ന് തിരഞ്ഞ് അപേക്ഷിക്കാം. അവസാന തീയതി ആഗസ്‌ത് 26.










0 comments