Deshabhimani

പിഎസ്‌സി വിജ്ഞാപനം: 
അപേക്ഷ നവംബർ 19 വരെ

കെഎസ്‌സിഎആർഡി ബാങ്ക് അസിസ്റ്റന്റ ഉൾപ്പെടെ 23 കാറ്റഗറികളിലേക്ക് പിഎസ്‌സി വിജ്ഞാപനമായി.  ഗസറ്റ് തീയതി ഒക്ടോബർ 15.
വെബ് ഡെസ്ക്

Published on Oct 25, 2025, 07:24 PM | 1 min read

കെഎസ്‌സിഎആർഡി ബാങ്ക് അസിസ്റ്റന്റ ഉൾപ്പെടെ 23 കാറ്റഗറികളിലേക്ക് പിഎസ്‌സി വിജ്ഞാപനമായി. ഗസറ്റ് തീയതി ഒക്ടോബർ 15. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19. പ്രധാന തസ്‌തികകൾ –കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, 2. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ, കെഎസ്‌ഇബിയിൽ അസിസ്റ്റൻ്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (തസ്‌തികമാറ്റം മുഖേന), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ്റ് ബാങ്ക് ലിമിറ്റഡിൽ) (കെഎസ്‌സിഎആർഡി ബാങ്ക്) അസിസ്റ്റൻ്റ് (പാർട്ട് 1, 2) (നേരിട്ടും തസ്‌തികമാറ്റം മുഖേനയും), കണ്ണൂർ/കേരള വാട്ടർ അതോറിറ്റി/കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ്/കേരള ഫോറസ്റ്റ് ഡെവലപ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡ്/കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ തുടങ്ങിയവയിൽ ജൂനിയർ അസിസ്റ്റൻ്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2/ക്ലർക്ക് ഗ്രേഡ് 1/ടൈംകീപ്പർ ഗ്രേഡ് 2/സീനിയർ അസിസ്റ്റൻ്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് തുടങ്ങിയവ. മറ്റ്‌ വിഭാഗങ്ങളിലെ ഒഴിവുകൾക്കും അപേക്ഷിക്കുന്നതിനും www.keralapsc.gov.in/home-2 കാണുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home