ബംഗളൂരു എഎസ്‌സി സെന്ററിൽ ഗ്രൂപ്പ് ‘സി' ഒഴിവുകൾ

ബംഗളൂരു എഎസ്‌സി സെന്ററിൽ ഗ്രൂപ്പ് ‘സി' ഒഴിവുകൾ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബംഗളൂരുവിലെ എഎസ്‌സി സെന്റർ (സൗത്ത്) വിവിധ ഗ്രൂപ്പ് ‘സി' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ പ്ലെയിൻ പേപ്പറിൽ പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം തപാൽ മാർഗമാണ് അയക്കേണ്ടത്. ആകെ 62 ഒഴിവുണ്ട്. ഫയർമാൻ (24), ലീഡിങ് ഫയർമാൻ (14), ട്രേഡ്‌സ്മാൻ മേറ്റ്-ലേബർ (8), സിവിൽ മോട്ടോർ ഡ്രൈവർ (6), സിവിലിയൻ കാറ്ററിങ് ഇൻസ്ട്രക്ടർ (3), ഫയർ എൻജിൻ ഡ്രൈവർ (3), ക്ലീനർ (2), കുക്ക് (1), എംടിഎസ് ചൗക്കീദാർ (1) എന്നിങ്ങനെയാണ് ഒഴിവുകൾ. ബംഗളൂരു, പുണെ, ഡൽഹി, ആഗ്ര, പത്താൻകോട്ട്, ഝാൻസി, ജമ്മു, ശ്രീനഗർ തുടങ്ങി ഇന്ത്യയിലെ വിവിധ മിലിട്ടറി സ്റ്റേഷനുകളിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാൻ ബാധ്യത ഉണ്ടായിരിക്കും. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ഒരു ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. എല്ലാ തസ്തികകൾക്കും അടിസ്ഥാന യോഗ്യത പത്താം ക്ലാസ് ജയമാണ്. സിവിൽ മോട്ടോർ ഡ്രൈവർ, ഫയർ എൻജിൻ ഡ്രൈവർ തസ്തികകൾക്ക് നിശ്ചിത ഡ്രൈവിങ് ലൈസൻസും പ്രവൃത്തിപരിചയവും വേണം. കാറ്ററിങ് ഇൻസ്ട്രക്ടർ തസ്തികയ്ക്ക് കാറ്ററിങ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്രായപരിധി: സിവിൽ മോട്ടോർ ഡ്രൈവർ തസ്തികയ്ക്ക് 18–27. മറ്റ് തസ്തികകൾക്ക് 18–25. നിയമാനുസൃത ഇളവ് ലഭിക്കും. ആദ്യം കായിക്ഷമതാ പരീക്ഷ/പ്രാക്ടിക്കൽ/സ്കിൽ ടെസ്റ്റ് എന്നിവ നടത്തും. ഇതിൽ യോഗ്യത നേടുന്നവർക്ക് എഴുത്തുപരീക്ഷ ഉണ്ടാകും. എഴുത്തുപരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. സ്കിൽ/ഫിസിക്കൽ ടെസ്റ്റുകളും എഴുത്തുപരീക്ഷയും ബംഗളൂരു എഎസ്‌സി സെന്ററിൽ (സൗത്ത്) നടക്കും. അപേക്ഷയോടൊപ്പം മേൽവിലാസം എഴുതി ആവശ്യത്തിന് തപാൽ സ്റ്റാമ്പ് ഒട്ടിച്ച രജിസ്റ്റേർഡ് കവർ കൂടി ഉള്ളടക്കം ചെയ്യണം. അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കും കൂടുതൽ വിവരങ്ങൾക്കുമായി www.employmentnews.gov.in സന്ദർശിക്കുക. ‘The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South), Agram Post, Bangalore - 560007' വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. സെപ്‌തംബർ അഞ്ചി-നകം അപേക്ഷകൾ ബംഗളൂരു ഓഫീസിൽ ലഭിക്കണം.










0 comments