ad
Deshabhimani

രാജസ്ഥാൻ വൈദ്യുതി വകുപ്പിൽ 2005 ഒഴിവ്

രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള അഞ്ച് പൊതുമേഖലാ വൈദ്യുതി കമ്പനികളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Aug 06, 2026, 08:26 PM | 1 min read

രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള അഞ്ച് പൊതുമേഖലാ വൈദ്യുതി കമ്പനികളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ -I, ജൂനിയർ അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്/കൊമേഴ്സ്യൽ അസിസ്റ്റന്റ്- II എന്നീ തസ്തികകളിലായി ആകെ 2005 ഒഴിവുണ്ട്‌. രാജസ്ഥാൻ രാജ്യ വിദ്യുത് ഉൽപ്പാദൻ നിഗം ലിമിറ്റഡ് (RVUN), രാജ് വിദ്യുത് പ്രസാരൺ നിഗം ലിമിറ്റഡ് (RVPN), ജയ്‌പൂർ, അജ്മീർ, ജോധ്പൂർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡുകൾ എന്നിവയിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് രാജസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ നിയമനം ലഭിക്കും. യോഗ്യതയുള്ള ഇന്ത്യൻ പ‍ൗരന്മാർക്ക്‌ അപേക്ഷിക്കാം. എസ്‌സി, എസ്ടി, ഒബിസി, ഭിന്നശേഷിക്കാർ, കായികതാരങ്ങൾ തുടങ്ങിയവർക്കുള്ള സംവരണ ആനുകൂല്യങ്ങൾ രാജസ്ഥാൻ സർക്കാർ ചട്ടങ്ങൾക്ക് വിധേയമായിരിക്കും. അപേക്ഷിക്കുന്ന തസ്തികകൾക്ക് അനുസൃതമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമോ മറ്റ് ബിരുദ യോഗ്യതകളോ ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക്‌ വിജ്ഞാപനം കാണുക. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. energy.rajasthan.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ മറ്റ് അനുബന്ധ കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതികൾ ഉടനെ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home