27 July Saturday

‘അയിത്തവിരുദ്ധ പോരാട്ടത്തിന്റെ അഗ്നിജ്വാലകൾ’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 6, 2022


കണ്ണൂർ
സമത പ്രസിദ്ധീകരിച്ച ‘അയിത്തവിരുദ്ധ പോരാട്ടത്തിന്റെ അഗ്നിജ്വാലകൾ’ പുസ്തകം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ പത്മനാഭൻ പ്രകാശിപ്പിച്ചു. പാർടി കോൺഗ്രസ്‌ പുസ്തകോത്സവത്തിലായിരുന്നു ചടങ്ങ്‌.

ഇന്ത്യയിൽ ജാതിവിവേചനത്തിനും അയിത്തത്തിനുമെതിരായ പോരാട്ടങ്ങൾക്ക് രാഷ്‌ട്രീയനേതൃത്വം നൽകുന്നത് സിപിഐ എമ്മാണെന്ന് എ കെ പത്മനാഭൻ പറഞ്ഞു. തമിഴ്നാട്ടിൽ ജാതിക്കെതിരെ നടക്കുന്ന സമരങ്ങളുടെ ചരിത്രവും വർത്തമാനവും അതാണ് വ്യക്തമാക്കുന്നത്‌. പുതിയ സാഹചര്യത്തിൽ ജാതിവിവേചനത്തിനെതിരായ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പാർടിയും അയിത്തോച്ചാടന മുന്നണിയും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പുസ്തകം ഏറ്റുവാങ്ങി. പുസ്തകം തയ്യാറാക്കിയ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി സമ്പത്ത് സംസാരിച്ചു. പുസ്തകോത്സവ കമ്മിറ്റി കൺവീനർ മനു തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വി ഗോപിനാഥ്, ചിന്ത ബുക്സ് മാനേജർ കെ ശിവകുമാർ എന്നിവർ പങ്കെടുത്തു. പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതവും എം കെ മനോഹരൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top