നീർമാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരം


ബി റാം
Published on Jan 02, 2026, 05:33 PM | 4 min read
" ഞാൻ ഇന്ത്യക്കാരിയാണ് തവിട്ടുവർണ്ണമുള്ളവൾ ഞാൻ മൂന്നു ഭാഷകളിൽ സംസാരിക്കുന്നു രണ്ടിൽ എഴുതുന്നു ഒന്നിൽ സ്വപ്നം കാണുന്നു"
എന്നെഴുതിയ ആമി, കമലാദാസ്, മാധവിക്കുട്ടി,കമല സുരയ്യ എന്നിങ്ങനെ പല പേരുകളിൽ പ്രതിനിധാനം ചെയ്ത മലയാളികളുടെ നീർ മാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരമാണ് മ്യൂസ് മേരി ടീച്ചർ എഴുതിയ ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന പുസ്തകം.
ബി റാം
പ്രണയം,വഞ്ചന അതിന്റെ അനന്തരഫലമായി ഉള്ള വേദന എന്നിവയെ കുറിച്ചുള്ള കൃതികൾ മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ സൃഷ്ടികളുടെ പഠനമാണ് ഈ പുസ്തകത്തിന്റെ ഉള്ളറകളിൽ കുറിക്കുന്നത്. തറവാട് ഗ്രാമീണമായ ഗർഭപാത്രത്തിൽ തുടങ്ങി ഇരട്ട നാവുള്ള മന്ത്രവാദിനി വരെ എത്തിനിൽക്കുന്ന പന്ത്രണ്ടു അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ മ്യൂസ് മേരി ടീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രേമിക്കുക,പ്രേമം മാത്രം മതം, എന്നും കൃഷ്ണ നീ എന്നിൽ നാദമായി ഒഴുകുന്നു. എന്നെഴുതിയ മാധവിക്കുട്ടി യാ അല്ലാഹ് എന്നും എഴുതിയിട്ടുണ്ട്.
അവർ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുകയും പാരമ്പര്യം എന്ന രക്ത നദിയെ കുറിച്ച് എഴുതുകയും ചെയ്തു. നേർരേഖയിൽ പറഞ്ഞു വയ്ക്കാവുന്ന ഒന്നല്ല വൈകാരികതയുടെ ലോകം എന്നതിൽ അവർക്കൊരു സംശയമില്ലായിരുന്നു. 
ആമി എന്ന കമല എന്ന മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമല സുരയ്യ സന്ദിഗ്തകളുടെ രചനാ തന്ത്രങ്ങളിലൂടെയാണ് എഴുത്തിന്റെയും അനുഭൂതികളുടെയും ആധികാരിക പാഠങ്ങളേയും നിരാകരിച്ചത് എന്ന് ഈ പുസ്തകത്തിലൂടെ ആർജിക്കാൻ സാധിക്കും. സ്നേഹത്തിൽ പെട്ട സ്ത്രീക്ക് കാമുകൻ അദ്ദേഹത്തിന്റെ ഒരംശം കൊണ്ടുമാത്രം സ്മരിച്ചാൽ മതിയാകില്ല. അവൾക്ക് അയാളിൽ ഒരത്ഭുതം എന്നപോലെ വളരണം അകത്തു വേദനയും ബോധവും നിറയ്ക്കാൻ..... അതാണ് സ്നേഹത്തിന്റെ പ്രത്യേകമായ ക്രൂരത. ഇങ്ങനെ വ്യഥയും വേവും നിറയുന്ന സ്നേഹത്തിന്റെ തീരാത്ത തിരച്ചിലുമായി അവരുടെ നായികമാർ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ കാമനാ മണ്ഡലവുമായി മലയാളികൾക്ക് മുന്നിൽ ആവിഷ്കരിച്ചിരുന്നതിന്റെ തെളിവുകൾ ഈ പുസ്തകത്തിലെ പന്ത്രണ്ടു അധ്യായങ്ങളിലും പ്രകടമാണ്.
' എന്റെ കഥ'യിൽ സൂചിപ്പിച്ചത് പോലെ ഒരു കാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേകാല് മരിച്ചവരുടെ ലോകത്തും ചവിട്ടുക എന്നതാണ് ഒരു മനുഷ്യജീവിക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും പൂർണമായ നില എന്ന നിലപാടിൽ ഉറച്ചു കൊണ്ടാണ് മാധവിക്കുട്ടി ആത്മകഥ എഴുതിയത്. പ്രണയം എന്നത് മൗലികാവകാശമാണെന്നും പ്രണയമില്ലാത്ത രതി പാപമാണെന്നും അവിശുദ്ധ കൽപ്പനകൾ മൗഢ്യനീർ മാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരംമാണെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരുപറ്റം നായികമാരിലൂടെ ഭാവുകത്വ പരമായും,വൈകാരികമായും കലഹത്തിന്റെയോ, കലാപത്തിന്റെയോ പുതു പാഠനിർമ്മിതിയുടെതോ ആയ സംവാദ മണ്ഡലം തുറന്നിട്ടു. ഇതുവഴി കുടുംബം, ദാമ്പത്യം,പ്രണയം,മതം,രാഷ്ട്രീയം തുടങ്ങിയ സ്ഥാപന സ്വാഭാവിയായ എന്തിനെയും പുനർവായി ക്കാൻ ഒരു രീതിശാസ്ത്രം കമലാദാസ് നിർമ്മിച്ചു എന്ന് ഇരട്ടനാവുള്ള മന്ത്രവാദിനിയുടെ ആമുഖത്തിൽ തന്നെ മ്യൂസ്മേരി ടീച്ചർ തുറന്നെഴുതി.
പ്രണയം,വഞ്ചന അതിന്റെ അനന്തരഫലമായി ഉള്ള വേദന എന്നിവയെ കുറിച്ചുള്ള കൃതികൾ മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ സൃഷ്ടികളുടെ പഠനമാണ് ഈ പുസ്തകത്തിന്റെ ഉള്ളറകളിൽ കുറിക്കുന്നത്. മാധവിഎന്നെഴുതിയ ആമി, കമലാദാസ്, മാധവിക്കുട്ടി,കമല സുരയ്യ എന്നിങ്ങനെ പല പേരുകളിൽ പ്രതിനിധാനം ചെയ്ത മലയാളികളുടെ നീർ മാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരമാണ് മ്യൂസ് മേരി ടീച്ചർ എഴുതിയ ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന പുസ്തകം.ക്കുട്ടിയുടെ എഴുത്തുകളിൽ ഗൃഹാതുരത്വം പല കഥകളിലും കാണാവുന്നതാണ്.
തറവാട് ഗ്രാമീണമായ ഗർഭപാത്രം എന്ന ശീർഷകത്തിൽ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവരുന്ന മനുഷ്യശിശു പലവിധമായ അനുശീലങ്ങളുടെ മുദ്രകളും ആയിട്ടാണ് ജീവിക്കുന്നത്. പേര് വീട്ടുപേര് എന്നിങ്ങനെഎന്നെഴുതിയ ആമി, കമലാദാസ്, മാധവിക്കുട്ടി,കമല സുരയ്യ എന്നിങ്ങനെ പല പേരുകളിൽ പ്രതിനിധാനം ചെയ്ത മലയാളികളുടെ നീർ മാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരമാണ് മ്യൂസ് മേരി ടീച്ചർ എഴുതിയ ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന പുസ്തകം. പുതുതായ ക്രമത്തിന്റെ അടയാളങ്ങൾ ഓരോന്നും വ്യക്തിത്വത്തോടെ ചേർത്തുവച്ചുകൊണ്ടാണ് ഒരു കുഞ്ഞ് വളരുന്നത്.അമ്മയുടെ ഗർഭപാത്രത്തിലേക്ക് തിരികെ പോകാൻ യാക്കോബിന്റെ ഗോവണികൾ ഒന്നും ഇവിടെയില്ല എന്ന് എഴുത്തുകാരി പറയുമ്പോഴും യാക്കോബിന്റെ ഗോവണി എപ്പോഴും സ്വർഗ്ഗത്തിലേക്ക് അപ്പനിലേക്കും അവന്റെ രാജ്യത്തിലേക്ക് മാത്രമാണ് ചരിക്കുന്നത് എന്ന് ഇത്തരമൊരു വ്യവസ്ഥയെ വിമർശിച്ചുകൊണ്ട് ലൂസ് ഇറിഗാറെ പറയുന്നതായും ഈ അധ്യായത്തിൽ കാണാം.
ജൈവികതയുടെ കരുത്തും സർഗാത്മകതയുടെ ആവേഗങ്ങളും കൂടി തങ്ങളുടെ ജൈവിക പാരമ്പര്യങ്ങളിലേക്കും തനിമയിലേക്കും തിരിഞ്ഞു പോകാൻ എഴുത്തുകാരികളിൽ പ്രേരണ സൃഷ്ടിക്കാം.മാധവിക്കുട്ടിയുടെ കഥകൾ,കവിതകൾ ആത്മകഥ,എന്നിവയിൽ പ്രത്യക്ഷപ്പെടുന്ന അമ്മൂമ്മയും, തറവാടും ഇങ്ങനെയുള്ള പ്രതിപാഠ നിർമ്മിതിയാണ്. മുത്തശ്ശിയുടെ വീട് എന്ന കവിതയിൽഎന്നെഴുതിയ ആമി, കമലാദാസ്, മാധവിക്കുട്ടി,കമല സുരയ്യ എന്നിങ്ങനെ പല പേരുകളിൽ പ്രതിനിധാനം ചെയ്ത മലയാളികളുടെ നീർ മാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരമാണ് മ്യൂസ് മേരി ടീച്ചർ എഴുതിയ ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന പുസ്തകം.എന്നെഴുതിയ ആമി, കമലാദാസ്, മാധവിക്കുട്ടി,കമല സുരയ്യ എന്നിങ്ങനെ പല പേരുകളിൽ പ്രതിനിധാനം ചെയ്ത മലയാളികളുടെ നീർ മാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരമാണ് മ്യൂസ് മേരി ടീച്ചർ എഴുതിയ ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന പുസ്തകം. "പിന്നീട് എന്റെ രക്തം ചന്ദ്രനെ പോലെ തണുത്തുറഞ്ഞു ആ പഴയ വീട്ടിലേക്ക് പോകാൻ ഞാൻ പലപ്പോഴും ആഗ്രഹിച്ചു.
ജാലകങ്ങളുടെ അന്തനേത്രങ്ങളിലൂടെ അകത്തേക്ക് ഉറ്റുനോക്കുവാൻ തണുത്തു മരവിച്ച കാറ്റിന്റെ നിശ്വാസം കാതോർത്ത് നിൽക്കുവാൻ "ഈ വരികളുടെ ഉള്ളറകളിൽ ആഴ്ന്നിറങ്ങിയാൽ ഗൃഹാതുരത്വത്തിന്റെ കൊടുമുടി വായനക്കാർക്ക് കാണാം എന്നതിൽ രണ്ടഭിപ്രായമില്ല. മാധവിക്കുട്ടിയുടെ കവിതകളിൽ ശരീരത്തിന്റെ വിവരണങ്ങളിലും ഗർഭപാത്രത്തിന്റെ ലോകമാണ് തുറന്നു വയ്ക്കുന്നത്. മുലകളുടെയും, ഗർഭപാത്രത്തിന്റെയും ഭാരം എന്നെ തളർത്തി.ഞാൻ ദയനീയമായി എന്നിലേക്ക് ചുരുണ്ടുകൂടി. പിന്നീട് ഷർട്ടും കാലുറകളും ധരിച്ചും മുടിമുറിച്ചും എന്നിലെ സ്ത്രീത്വത്തെ അവഗണിക്കാൻ ഞാൻ പഠിച്ചു എന്ന് എഴുതിയപ്പോൾ നിലവിലെ സാമൂഹ്യ സാഹചര്യങ്ങൾക്കുള്ള നിർമ്മിത സ്ത്രീത്വത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടിവരുന്ന സ്വത്വമാണ് പ്രകടമാകുന്നത്.അമ്പതിലധികം വർഷം വായനക്കാരുടെ ഭാവനയെയും ചിന്തയെയും ഉദ്ദീപിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി.
അഭിനന്ദനവും, അംഗീകാരങ്ങളും, ഒപ്പം നിന്ദയും, അവമതിയും, ആരാധനയും, തിരസ്കാരവും ഏറ്റുവാങ്ങിയ എഴുത്തുകാരിയാണ്.പല പേരുകളിൽ പല രീതിയിലുള്ള എഴുത്തുകളിലും ആ സ്വത്വബോധം പ്രകടമായിരുന്നു. മാധവിക്കുട്ടിയുടെ എഴുത്തുകളിൽ ജീവിത അനുഭവങ്ങളുടെ മധുരവും കൈപ്പും ചവർപ്പും എല്ലാം പ്രകടമാനീർ മാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരംണ്. കാലാതീതമായ എഴുത്തുകളാണ് അവരുടേതെന്നതിൽ തർക്കമില്ല. ഇരട്ട നാവുള്ള മന്ത്രവാദിനിയെപ്പോലെ വ്യത്യസ്ത ആഖ്യാന ഭാഷ നിലകളിലൂടെ ആവിഷ്കരിക്കപ്പെട്ടതാണ് അവരുടെ രചനാ സ്വത്വം.തലമുറകൾ എത്ര താണ്ടിയാലും സമൂഹത്തിലെ പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിലെ അസമത്വങ്ങളുടെയും ആൺകോയ്മയുടെയും സാമൂഹിക ഘടനകൾക്ക് ഉത്തരം നൽകുന്ന വരികളാണ് അവർ എഴുതിയിരിക്കുന്നത്.
മാധവിക്കുട്ടിയുടെ സൃഷ്ടികളുടെ വിചാരണയാണ് മ്യൂസ് മേരി ടീച്ചർ ഈ പുസ്തകത്തിലൂടെ നടത്തിയത്. ഒരു സൃഷ്ടി വിചാരണ ചെയ്യപ്പെടുമ്പോഴാണ് കൂടുതൽ അർത്ഥവത്താകുന്നത്. ആ വിചാരണയിൽ ഇതിലെ പന്ത്രണ്ടു അധ്യായങ്ങളും വിജയിച്ചു എന്ന് പറയാവുന്നതാണ്. ഇരട്ടനാവുള്ള മന്ത്രവാദിനി ഒരു പുസ്തകം എന്നതിലുപരി ഏതൊരു കാലഘട്ടത്തിലെയും മാധവിക്കുട്ടി പഠനങ്ങൾക്കുള്ള ശരിയായ ദിശയാണ് എന്നതാണ് ഈ പുസ്തകം വായിച്ച എളിയ വായനക്കാരനായ എന്റെ അഭിപ്രായം.എന്നെഴുതിയ ആമി, കമലാദാസ്, മാധവിക്കുട്ടി,കമല സുരയ്യ എന്നിങ്ങനെ പല പേരുകളിൽ പ്രതിനിധാനം ചെയ്ത മലയാളികളുടെ നീർ മാതളപ്പൂവിന്റെ സർഗ്ഗാത്മക ലോകത്തുള്ള ഒരു സ്വതന്ത്ര സഞ്ചാരമാണ് മ്യൂസ് മേരി ടീച്ചർ എഴുതിയ ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന പുസ്തകം.











0 comments