'ലൈഫ് ഇൻ ദ ടൈം ഓഫ് പോളിക്രൈസിസ്': ജി മധുസൂദനന്റെ പുസ്തകം പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം : പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ച് സമഗ്രമായി പഠിക്കുകയും എഴുതുകയും ചെയ്യുന്ന ഗവേഷകനും എഴുത്തുകാരനുമായ ജി മധുസൂദനന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്നു. ലൈഫ് ഇൻ ദ ടൈം ഓഫ് പോളിക്രൈസിസ് (Life in the time of Polycrisis) എന്ന പുസ്തകമാണ് പുറത്തിറക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബിൽ ശനി 4.30ന് നടക്കുന്ന ചടങ്ങിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പുസ്തകം പ്രകാശനം ചെയ്യും. ടി പി കുഞ്ഞിക്കണ്ണൻ പുസ്തകം പരിചയപ്പെടുത്തും.
സങ്കീർണമായ സമകാലിക പാരിസ്ഥിതിക പ്രതിസന്ധികൾ മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് എന്ന കൃത്യമായ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നതാണ് ജി മധുസൂദനന്റെ കൃതികൾ. ജി മധുസൂദനന്റെ മുതലാളിത്തം: സർവനാശത്തിലേക്കുള്ള വഴി എന്ന പുസ്തകം മുമ്പ് ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ചിരുന്നു.










0 comments