പുതിയ പുസ്‌തകത്തിന്റെ പേര് പുറത്തുവിട്ട് ബെന്യാമിൻ

പത്തനംതിട്ട: വായനാദിനത്തിൽ പുതിയ പുസ്‌തകത്തിന്റെ പേരും പ്രീ ബുക്കിങ്ങും ആരംഭിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ‘മൾബെറി എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ’ എന്നാണ് പുസ്‌തകത്തിന്റെ പേര്. 350 പേജുകളുള്ള നോവൽ ഡി സി ബുക്‌സാണ് പുറത്തിറക്കുന്നത്. ഫെയ്‌സ്‌ബുക്ക് പേജിലൂടെ ബെന്യാമിനാണ് പുതിയ പുസ്‌തകത്തിന്റെ വിവരങ്ങൾ പങ്കുവച്ചത്. ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായാണ് ഏറ്റവും പുതിയ നോവൽ എന്നാണ് ബെന്യാമിൻ നോവലിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.
കഥാസന്ദർഭങ്ങളെ കോർത്തിണക്കിയ 12 ലേറെ അപൂർവമുദ്രകൾ ഉൾപ്പെടുത്തിയതാണ് പ്രത്യേക പതിപ്പ്. 21ന് പുസ്‌തകം പുറത്തിറങ്ങും. ബെന്യാമിന്റെ കയ്യൊപ്പോടെയുള്ള കോപ്പികൾ പ്രീ ബുക്കിങ്ങിലൂടെ സ്വന്തമാക്കാനാകും.









0 comments