ചിന്ത പബ്ലിഷേഴ്‌സ്‌ "പുസ്‌തക ചലഞ്ച്‌' 24 വരെ നീട്ടി; തപാലിൽ / വിപിപി ആയി എത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 16, 2021, 02:25 PM | 0 min read

തിരുവനന്തപുരം > മെയ്‌ ദിന പുസ്‌തകോത്സവത്തിന്റെ ഭാഗമായി ചിന്ത പബ്ലിഷേഴ്‌സ്‌ ആരംഭിച്ച ചിന്ത പുസ്‌തക ചലഞ്ച്‌ 24 വരെ നീട്ടി.

‘പുസ്‌തകം വാങ്ങൂ; ചലഞ്ചിൽ പങ്കുചേരാം’ പദ്ധതിയിൽ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വാങ്ങിയത്‌ 15,000 രൂപയുടെ പുസ്‌തകമാണ്‌. ഇതിലൂടെ 4500 രൂപ വാക്‌സിൻ ചലഞ്ചിലേക്കും സംഭാവന ചെയ്‌തു. 1000 രൂപ മുഖവിലയുള്ള പുസ്‌തകം വാങ്ങുമ്പോൾ ഒരു ഡോസ് വാക്‌സിന്റെ വിലയായ 300 രൂപ പുസ്‌തകം വാങ്ങുന്ന ആളിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിൻ ഫണ്ടിലേക്ക്‌ അടയ്‌ക്കുന്നതാണ്‌ പദ്ധതി.

പുസ്‌തക ചലഞ്ചിന്‌ വലിയ പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ ചിന്ത പബ്ലിഷേഴ്‌സ്‌ ജനറൽ മാനേജർ കെ ശിവകുമാർ പറഞ്ഞു. പുസ്‌തകം തപാലിൽ / വിപിപി ആയി എത്തിക്കും. ഗൂഗിൽ പേ സൗകര്യവുമുണ്ട്‌. chinthapubhishers.com online വഴിയും പുസ്‌ത‌കം ഓർഡർ ചെയ്യാം. ഫോൺ: 98472 15709. പുസ്‌തകങ്ങൾ തെരഞ്ഞെടുക്കാൻ  (https://www.chinthapublishers.com/en/books) എന്ന ലിങ്കും‌ ഉപയോഗിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home