സോഹൻ റോയ് രചിച്ച 'അണുകാവ്യം' പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 20, 2018, 10:46 AM | 0 min read

തിരുവനന്തപുരം> പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച  'അണുകാവ്യം' പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകൾ ചൊവ്വാഴ്ച്ച വൈകിട്ട് ഏരീസ് പ്ലെക്സിൽ നടന്ന ചടങ്ങിൽ  പ്രകാശനം ചെയ്‌തു. കവിതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയ 'പോയറ്റ് റോൾ' എന്ന ആൻഡ്രോയിഡ് ആപ്പ്ലിക്കേഷനും ചടങ്ങില്‍ ഉദ്‌ഘാടനം ചെയ്‌തു.

മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരൻ,ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി,കെ. എസ്. ശബരിനാഥൻ എംഎൽഎ, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ  കെ. ജയകുമാർ, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, നോവലിസ്റ്റും കഥാകാരനുമായ പ്രഫ ജോർജ് ഓണക്കൂർ,  ആർക്കിടെക്ട് ജി ശങ്കർ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങില്‍ പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ഇവാഞ്ചലിക്കല്‍ ചർച്ച്  ഓഫ് ഇന്ത്യ ഫെലോഷിപ്പ്  ബിഷപ്പ് റവ. ഡോ.  ജോര്‍ജ് ഈപ്പന്‍, ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, ടെക്നോപാർക്ക് സിഇഓ ഹൃഷികേശ് നായർ, കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടർ ബീന പോള്‍, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, പ്രമുഖ വ്യവസായികളായ ബേബി മാത്യു സോമതീരം, ജോണി കുരുവിള, ഡോ ജെ. രാജ്‌മോഹൻ പിള്ള, ഡോ ബിജു രമേശ് തുടങ്ങിയവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home