ടെക്നോപാര്‍ക്കില്‍ സാഹിത്യമത്സരം

തിരു: ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി ജീവനക്കാര്‍ക്ക് വേണ്ടി, കവിത കഥ ലേഖന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍കില്‍ ആദ്യമായാണ് ഇങ്ങനെ ഒരു മത്സരം.
ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് സൃഷ്ടി 2014 എന്ന് പേരിട്ട മത്സരം. അതതു മേഖലയിലെ പ്രമുഖര്‍ സൃഷ്ടികള്‍ വിലയിരുത്തും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടാകും, കൂടാതെ ആളുകള്‍ക്ക് വോട്ട് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക.








0 comments