പ്രൊഫ. സി വി എൻ സാഹിത്യ പുരസ്കാരം ഇ വി രാമകൃഷ്ണന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 24, 2022, 12:18 PM | 0 min read

മലപ്പുറം> എം ഇ എസ് മമ്പാട് കോളേജിലെ പ്രഥമ മലയാളം അദ്ധ്യാപകനും പണ്ഡിതനും വാഗ്മിയുമായിരുന്ന പ്രൊഫ. സി വി എൻ നമ്പൂതിരിയുടെ സ്മരണാർത്ഥം മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ  ഏർപ്പെടുത്തിയ പ്രൊഫ. സി വി എൻ സാഹിത്യ പുരസ്കാരം പ്രശസ്ത നിരൂപകൻ ഇ വി രാമകൃഷ്ണന്. 'മലയാള നോവലിന്റെ ദേശകാലങ്ങൾ' എന്ന കൃതിക്കാണ് പുരസ്കാരം.

ഡോ. ഖദീജ മുംതാസ്, ഡോ. എൻ അജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. പ്രഥമ പുരസ്കാരം കെ വി പ്രവീണിനും (ഓർമ്മച്ചിപ്പ്- കഥാ സമാഹാരം) രണ്ടാമത്തെ പുരസ്കാരം ഇ സന്തോഷ് കുമാറിനും (അന്ധകാരനഴി- നോവൽ) ആയിരുന്നു. എം ഇ എസ് മമ്പാട് കോളേജിൽ വെച്ച് നടക്കുന്ന പ്രൊഫ. സി വി എൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home