കർഷസംഘം ജില്ലാ സമ്മേളനം: സ്വത്വരാഷ്ട്രീയം സെമിനാർ

കർഷകസംഘം ജില്ലാ സമ്മേളനം അനുബന്ധ പരിപാടി ‘സ്വത്വരാഷ്ട്രീയം’ സെമിനാർ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കർഷകസംഘം ജില്ലാ സമ്മേളനം അനുബന്ധ പരിപാടിയുടെ ഭാഗമായി വാഴക്കുളം കൈപ്പൂരികരയിൽ ‘സ്വത്വരാഷ്ട്രീയം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സുപർണ ജയ്സിൽ അധ്യക്ഷയായി. കർഷകസംഘം ജില്ലാ ട്രഷറർ കെ വി ഏലിയാസ്, സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, ലോക്കൽ സെക്രട്ടറിമാരായ കെ എം സിറാജ്, എം എം അബ്ദുൽസലാം, എസ് മോഹനൻ, പി എസ് മണി, കെ പി അശോകൻ, കെ എ സജി, എം എ മുനീർ എന്നിവർ സംസാരിച്ചു.










0 comments