പുതിയ മുഖവുമായി കിയയുടെ കാരൻസ് എത്തുന്നു

ഡൽഹി : കിയ ഈ വർഷം കാരൻസ് എംപിവിക്ക് പ്രധാന മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ്. 2025ലെ കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അപ്‌ഡേറ്റ് ചെയ്ത മോഡൽ ഓഗസ്റ്റ് മാസത്തോടെ റോഡുകളിൽ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കിയ കാരെൻസിന്റെ ഏറ്റവും പുതിയ സ്പൈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ചിത്രങ്ങളിൽ കാറിന്റെ പരിഷ്‍കരിച്ച മുൻഭാഗമാണുള്ളത്. അതിൽ EV5 പ്രചോദിത ലൈറ്റിംഗ് സജ്ജീകരണം ഉൾപ്പെടുന്നു. സ്റ്റാർമാപ്പ് എൽഇഡി ഘടകങ്ങളുള്ള ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ഇതിൽ ഉണ്ട്. ബ്ലാക്ക്-ഔട്ട് ചെയ്ത A, B, C പില്ലറുകൾ, ഡോർ ഹാൻഡിലുകൾ, ബോഡി ക്ലാഡിംഗ്, ഡോർ സൈഡ് മോൾഡിംഗ് എന്നിവ മാറ്റമില്ലാതെ തുടരുന്നു. അതേസമയം പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ ഇതിന് ലഭിക്കുന്നു. എൽഇഡി സ്ട്രിപ്പും പുനർരൂപകൽപ്പന ചെയ്ത ബമ്പറും ടെയിൽലാമ്പുകളും ഉപയോഗിച്ച് പിൻ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യും.
പുതിയ കാരൻസിലെ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകൾ നിലവിലെ മോഡലിലേതുതന്നെ തുടരാൻ സാധ്യതയുണ്ട്. പുതിയ 2025 കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റ് 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (115PS/144Nm), 1.5L ടർബോ പെട്രോൾ (160PS/253Nm), 1.5L ഡീസൽ (116PS/250Nm) എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരുന്നത്. 6-സ്പീഡ് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കും. അതേസമയം 1.5L ടർബോ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 7-സ്പീഡ് DCT ഓട്ടോമാറ്റിക്, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ നൽകും.








0 comments