ഇഞ്ചിയോണ്‍ കിയയ്ക്ക് 'ഓട്ടോകാര്‍ ഡീലര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം

കൊച്ചി: പ്രമുഖ ഓട്ടോമോട്ടീവ് പ്രസിദ്ധീകരണമായ ഓട്ടോകാര്‍ ഇന്ത്യയുടെ 'ഡീലര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ഇഞ്ചിയോണ്‍ കിയയ്ക്ക്. മുംബൈയില്‍ നടന്ന ഓട്ടോകാര്‍ അവാർഡ് 2025 ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ മാനേജിംഗ് ഡയറക്ടര്‍ നയീം ഷാഹുലും സീനിയര്‍ വൈസ് പ്രസിഡന്റ് റെജി വര്‍ഗീസും ചേര്‍ന്ന് സച്ചിന്‍ ശിലാവത്തില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കിയ ഗ്ലോബല്‍ ബെസ്റ്റ് ഡീലര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കിയ കിയയുടെ ഡീലറാണ് ഇഞ്ചിയോണ്‍ കിയ.
വില്‍പനയിലും വില്‍പ്പനാനന്തര സേവനത്തിലും ഡീലര്‍മാര്‍ ഉറപ്പാക്കുന്ന ഉപഭോക്തൃ സംതൃപ്തി, സേവന നിലവാരം, പിന്തുണ എന്നിവ അടിസ്ഥാനമാക്കിയാണ് ഡീലര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കുന്നത്. കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോണ്‍ കിയയ്ക്ക് നിലവില്‍ പത്ത് ജില്ലകളിലായി സെയില്‍സ് ഷോറൂമുകള്‍, സര്‍വീസ് സെന്ററുകള്‍, സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് കാര്‍ ഷോറൂമുകള്‍ തുടങ്ങി ഇരുപതോളം ഫെസിലിറ്റികളുണ്ട്.
മികച്ച പരിശീലനം ലഭിച്ച രണ്ടായിരത്തിലേറെ ജീവനക്കാരുള്ള ഇഞ്ചിയോണ്‍ കിയ കഴിഞ്ഞ വര്‍ഷം 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' എന്ന അംഗീകാരവും നേടി. എല്ലാ ഷോറൂമുകളും മികച്ച ഗുണനിലവാരത്തിനും പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കും ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനുകള്‍ നേടിയവയുമാണ്.
ഇഞ്ചിയോണ്‍ കിയയുടെ മികച്ച പ്രകടനം അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്‌കാരങ്ങളിലൂടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച 25 കിയ ഡീലര്‍മാര്‍ക്കുള്ള ആഗോള അംഗീകാരമായ കിയ ഇന്നൊവേറ്റര്‍ അവാര്‍ഡ്, കിയ ഇന്ത്യയുടെ 450-ല്‍ പരം ഡീലര്‍ഷിപ്പുകളില്‍ നിന്നും ഒന്നിലധികം തവണ ഒന്നാം നമ്പര്‍ സെയില്‍സ്, സര്‍വീസ്, കസ്റ്റമര്‍ കെയര്‍ അവാര്‍ഡുകളും ഇഞ്ചിയോണ്‍ കിയ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, 2023-ലെ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ ഡീലര്‍ഷിപ്പ് എക്സലന്‍സ് അവാര്‍ഡുകളില്‍ അഞ്ച് പുരസ്‌കാരങ്ങളും ഇഞ്ചിയോണ്‍ കിയ കരസ്ഥമാക്കിയിട്ടുണ്ട്.









0 comments