നിസാനും ഹോണ്ടയും ലയിക്കുന്നു
ജപ്പാൻ
ടോക്യോ > ജപ്പാൻ ആസ്ഥാനമായ പ്രമുഖ വാഹനനിർമാതാക്കളായ ഹോണ്ടയും നിസാനും ലയിക്കുന്നു. ഇരു കമ്പനിയും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ തിങ്കളാഴ്ച ഒപ്പിട്ടതായി നിസാൻ സിഇഒ മികൊതോ ഉചിഡ പറഞ്ഞു. ഇതോടെ, വിൽപ്പനയിൽ ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിർമാതാക്കളാകും. നിസ്സാന് 24 ശതമാനം ഓഹരിയുള്ള മിത്സുബിഷി മോട്ടോഴ്‌സും ലയന ചർച്ചയുടെ ഭാഗമാകാൻ സമ്മതിച്ചിട്ടുണ്ട്. 2026ൽ ലയനം പൂർത്തിയാകുമെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
0 comments