ad
Deshabhimani

വിസ്മയയുടെ അഭിനയ ‘തുടക്കം’; ഒപ്പം മോഹൻലാലും, ചിത്രം നാളെ തീയേറ്ററുകളിൽ

Thudakkam

തുടക്കം സിനിമയുടെ പോസ്റ്റർ |Photo: Socialmedia

വെബ് ഡെസ്ക്

Published on Aug 06, 2026, 07:15 PM | 1 min read

തിരുവനന്തപുരം : വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റംകുറിക്കുന്ന ‘തുടക്കം’ നാളെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘2018’ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണിത്.


കുടുംബബന്ധങ്ങളുടെ വൈകാരിക നിമിഷങ്ങളും ത്രില്ലർ രംഗങ്ങളും ചേർന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം ശ്രദ്ധ നേടി. വിസ്മയയുടെ ആദ്യ സിനിമയായതിനാൽ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.


ആശിഷ് ജോ ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാലും നിർണായക വേഷത്തിലെത്തുന്ന ചിത്രത്തിൽ ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.


ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ജേക്‌സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങും നിർവഹിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home