ad
Deshabhimani

സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ; ‘ആരം’ ഫസ്റ്റ് ലുക്ക് പുറത്ത്

Aaram

ആരം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ |Photo:Social Media

വെബ് ഡെസ്ക്

Published on Aug 06, 2026, 07:45 PM | 1 min read

തിരുവനന്തപുരം : സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിർമിക്കുന്ന ചിത്രം സെപ്റ്റംബറിൽ തീയേറ്ററുകളിലെത്തും.


സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് വിഷ്ണു രാമചന്ദ്രനാണ് തിരക്കഥയൊരുക്കുന്നത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും തുടർന്നുള്ള ആത്മസംഘർഷങ്ങളും അന്വേഷണവുമാണ് പ്രമേയം. സിഐ ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.


അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു, ഷഹീൻ സിദ്ദിഖ്, മീര വാസുദേവ്, സുരഭി സന്തോഷ്, ഗോകുലൻ, ജയരാജ് വാര്യർ, ശ്രേയ ജയദീപ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.


ജിത്തു ദാമോദർ ഛായാഗ്രഹണവും വി സാജൻ എഡിറ്റിങും നിർവഹിക്കുന്നു. രോഹിത് ഗോപാലകൃഷ്ണനാണ് സംഗീതസംവിധാനം. ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home