ad
Deshabhimani

മോദിയുടെ വീഡിയോയ്ക്ക് ക്ഷമാപണം, കെജ്രിവാളിന് വിശദീകരണമില്ല

meta isssue
വെബ് ഡെസ്ക്

Published on Aug 06, 2026, 07:08 PM | 1 min read

ന്യൂഡൽഹി: പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങൾ മെറ്റയുടെ നടപടികളെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ സാങ്കേതിക പിഴവിനെ തുടർന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റ ഉടൻ വിശദീകരണവുമായി രംഗത്തെത്തി ക്ഷമാപണം നടത്തിയിരുന്നു.


എന്നാൽ, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഇന്ത്യയിൽ നിയന്ത്രിച്ചെന്ന ആരോപണത്തിൽ ഇതുവരെ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് കെജ്രിവാളിന്റെ പരാതി.


മോദിയുടെ വീഡിയോ നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട് മെറ്റയുടെ ഗ്ലോബൽ ചീഫ് അഫയേഴ്സ് ഓഫീസർ ജോയൽ കപ്ലാൻ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനോട് ക്ഷമാപണം നടത്തിയിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമെന്നും വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു.


അതേസമയം, കെജ്രിവാൾ തന്റെ അക്കൗണ്ട് "ചില സ്ഥലങ്ങളിൽ ലഭ്യമല്ല" എന്ന സന്ദേശം കാണിക്കുന്നതായി ചൂണ്ടിക്കാട്ടി മെറ്റയോട് കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.


പ്രധാനമന്ത്രിയുടെ പോസ്റ്റ് നിയന്ത്രിച്ച സംഭവത്തിൽ മെറ്റ ഉടൻ വിശദീകരണവുമായി എത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തപ്പോൾ, കെജ്രിവാളിന്റെ അക്കൗണ്ട് സംബന്ധിച്ച പരാതിയിൽ പ്രതികരണം വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരേ മാനദണ്ഡമാണോ പ്രയോഗിക്കുന്നതെന്ന ചർച്ചയും ഇതോടെ ശക്തമായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home