വാഹന വിപണിയിൽ ഹീറോ ആകാൻ പറ്റാതെ ഹീറോ മോട്ടോകോർപ്പ്; വിൽപ്പനയിൽ ഇടിവ്

പ്രതീകാത്മക ചിത്രം
വാഹന വിപണിയിൽ നേട്ടം കൊയ്യാൻ ആകാതെ ഹീറോ മോട്ടോകോർപ്പ്. ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയിൽ 42.76 ശതമാനം ഇടവാണ് വന്നിരിക്കുന്നത്.
2025 ഏപ്രിലിലെ വിൽപ്പന കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാൾ 228,178 യൂണിറ്റുകളുടെ ഇടിവാണ് വന്നിരിക്കുന്നത്. 2024 ഏപ്രിലിൽ വിൽപ്പന 533,585 യൂണിറ്റുകളായിയിരുന്നു എങ്കിൽ അത് 2025 ഏപ്രിലിൽ 3,05,406 യൂണിറ്റുകളായി കുറഞ്ഞു. അതേ സമയം ഐസിഇ വാഹനങ്ങൾക്കായി 5.05 ലക്ഷം രജിസ്ട്രേഷനുകൾ രേഖപ്പെടുത്തിയതായി നിർമാതാക്കൾ പറഞ്ഞു.
ആഭ്യന്തര വിപണിയില് 43.79 ശതമാനം ഇടിവാണ് വിൽപ്പനയിൽ സംഭവിച്ചിരിക്കുന്നത്. 2024 ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ വിറ്റത് 513,296 യൂണിറ്റുകലായിരുന്നു. എന്നൽ അത് 2025 ഏപ്രിലിൽ 288,524 യൂണിറ്റുകളായി കുറഞ്ഞു.
2024 ഏപ്രിലിലെ കണക്ക് പ്രകാരം കയറ്റുമതിയിൽ സംഭവിച്ചിരിക്കുന്നത് ഇടിവ 16.79% ആണ് 2024 ഏപ്രിലിൽ 20,289 യൂണിറ്റുകളായിരുന്നു കയറ്റുമതി ചെയ്തിരുന്നത് എങ്കിൽ അത് 2025 ഏപ്രിലിൽ 16,882 യൂണിറ്റുകളായി കുറഞ്ഞു.
0 comments