വൈദ്യുത വാഹനങ്ങൾക്ക് പവർ ടവർ ശൃംഖലയുമായി നിർമ്മാണ കമ്പനികൾ

E V charging
വെബ് ഡെസ്ക്

Published on Jan 23, 2025, 12:30 PM | 1 min read

വൈദ്യുത വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് സംബന്ധിച്ച ഉപഭോക്താക്കളുടെ ആശങ്കകൾക്ക് പരിഹാരം തേടി വാഹന നിർമ്മാണ കമ്പനികൾ രംഗത്ത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്ജ്മ ചെയ്യനായി ടെലികോം ടവർ നെറ്റ്‌വര്ക്ക്് മാതൃകയിൽ ചാര്ജിമങ് സ്‌റ്റേഷനുകളുടെ ശൃംഖല നിർമ്മിക്കാനാണ് നീക്കം.


ടാറ്റാ മോട്ടോര്സ്ക, മാരുതി സുസുകി, മഹിന്ദ്രാ ആൻറ് മഹീന്ദ്രാ തുടങ്ങിയ കമ്പനികൾ ഒരുമിച്ചാണ് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തി. ഇന്ത്യയിലെ നൂറു നഗരങ്ങളിലായി ചാര്ജിണങ് നെറ്റ്‌വര്ക്കുകകള്‍ സ്ഥാപിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്‌. ആയിരം നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും പറയുന്നു. അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പൊതു ചാര്ജിറങ് സ്‌റ്റേഷനുകൾ എന്നതാണ് ലക്ഷ്യം. ടാറ്റ മോട്ടോര്സ്് 250- നഗരങ്ങളിലെ ഡീലർ ഔട്ട്ലെറ്റുകളില്‍ ചാര്ജിിങ് സ്റ്റേഷനുകള്‍ നിര്മിതച്ചിട്ടുണ്ട്. ഇത്തരം ശൃംഖലകൾ വ്യാപിപ്പിക്കും.


നിലവില്‍ 95% ഇലക്ട്രിക് വാഹന ഉപഭോക്തക്കളും വീട്ടിൽ തന്നെയാണ് വാഹനങ്ങള്‍ ചാര്ജ്ര ചെയ്യുന്നത്. വൈദ്യുതി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ ആശങ്കയാണ് ചാർജ്ജിങ് സ്റ്റേഷനുകളുടെ ലഭ്യത കുറവ്. വിപണിയിൽ വെല്ലുവിളിയാവുന്ന പ്രശ്നം പരിഹരിക്കാൻ കമ്പനികൾ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home