ഇന്ത്യയിലെ വിൽപ്പനയിൽ വർധനവുണ്ടാക്കി ഔഡി

മുംബൈ: 2025ലെ ആദ്യ പാദത്തിൽ ജർമൻ ആഡംബര കാർ കമ്പനിയായ ഔഡിയുടെ വിൽപ്പനയിൽ വളർച്ചയുണ്ടായതായി കമ്പനി നേതൃത്വം അറിയിച്ചു. 2024-ലേതുമായി താരതമ്യം ചെയ്യുമ്പോൾ 2025 ആദ്യ പാദത്തിൽ തന്നെ 1223 യൂണിറ്റുകളുടെ വിൽപ്പനയോടെ 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഡി ക്യു7, ഓഡിക്യു8 മോഡലുകളാണ് മാർക്കറ്റിൽ ബ്രാൻഡിനോടുള്ള പ്രിയം വർധിപ്പിച്ചതെന്ന് കണക്കുകൂട്ടലിലാണ് കമ്പനി. ഇന്ത്യയിൽ ഒരു ലക്ഷം കാറുകൾ വിറ്റഴിച്ച നേട്ടത്തിനു ശേഷമാണ് ഔഡിയുടെ ഈ പുതിയ നേട്ടം.
കഴിഞ്ഞ വർഷം ഇതേ സമയം നടന്ന വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ വിൽപ്പനയിലുണ്ടായ വളർച്ച ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസത്തിന്റെയും ശക്തമായ പ്രോഡക്റ്റ് പോർട്ട്ഫോളിയോയുടെയും തെളിവാണെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിങ് ധില്ലൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുവേണ്ടി തങ്ങളുടെ വിൽപ്പന ശൃംഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തയാറെടുക്കുകയാണ് ഔഡി.
ഔഡി എ4, ഔഡി എ6, ഔഡി ക്യു3, ഔഡി ക്യു3 സ്പോർട് ബാക്ക്, ഔഡി ക്യു5, ഔഡി ക്യു7, ഔഡി ക്യു8, ഔഡി എസ്5 സ്പോർട് ബാക്ക്, ഔഡി ആർ.എസ് ക്യു8, ഔഡി ക്യു8 ഇ-ട്രോൺ, ഔഡി ക്യു8 ഇ-ട്രോൺ സ്പോർട് ബാക്ക്, ഔഡി ഇ-ട്രോൺ ജിടി, ഔഡി ആർഎസ് ഇ-ട്രോൺ ജിടി തുടങ്ങിയവ വിശാലമായ വാഹന മോഡലുകൾ അടങ്ങുന്നതാണ് ഔഡിയുടെ ഇന്ത്യൻ വിപണി
ഔഡിയുടെ പ്രീ- ഓൺഡ് കാർ ബിസിനസ്സ് ഔഡി അപ്രൂവ്ഡ് 2024-ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ലെ ആദ്യ പാദത്തിൽ 23% വളർച്ചയോടെ കുതിപ്പ് തുടരുകയാണ്. രാജ്യത്തുടനീളമുള്ള പ്രധാന ഹബ്ബുകളിലെ 26 കേന്ദ്രങ്ങളിലായാണ് ഔഡി അപ്രൂവ്ഡ് പ്രവർത്തിക്കുന്നത്. സർട്ടിഫൈഡ് പ്രീ- ഓൺഡ് ആഡംബര വാഹനങ്ങളുടെ ഡിമാൻഡ് വർധിച്ചുയരുമ്പോൾ ഔഡി അപ്രൂവ്ഡ് ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഔഡി.








0 comments