ad
Deshabhimani

പ്രീമിയം 
ഡിസൈനില്‍ യമഹ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ്

fascino
വെബ് ഡെസ്ക്

Published on Apr 21, 2026, 01:11 PM | 1 min read

യമഹ മോട്ടോര്‍ ഫാസിനോയുടെ പുത്തൻ പതിപ്പ് ‘125 എഫ്‌ഐ ഹൈബ്രിഡ്' പുറത്തിറക്കി. രൂപഭംഗിയിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങൾ വരുത്തിയാണ് പ്രീമിയം ഡിസൈനില്‍ ഈ സ്കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി നീളം കൂട്ടിയ റിയർ സെക്‌ഷൻ, പുതുക്കിയ ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ, സിഗ്‌നേച്ചർ ‘വി' ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.


ടേൺ- ബൈ -ടേൺ നാവിഗേഷൻ, ആൻസർ ബാക്ക് സൗകര്യമുള്ള കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയുമുണ്ട്. 125 സിസി ബ്ലൂ കോർ ഹൈബ്രിഡ് എൻജിനാണ് സ്കൂട്ടറിന് കരുത്തുപകരുന്നത്. സ്മാർട്ട് മോട്ടോർ ജനറേറ്റർ (എസ്എംജി) സാങ്കേതികവിദ്യയിലൂടെ ശബ്ദമില്ലാതെ സ്റ്റാർട്ട് ചെയ്യാനും പവർ അസിസ്റ്റ് വഴി മികച്ച വേഗം കൈവരിക്കാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 76,500 മുതൽ 95,200 രൂപവരെയാണ് എക്സ് ഷോറൂം വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home