ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍ സോള്‍ജിയര്‍ എഡിഷന്

ടിവിഎസ് മോട്ടോര്‍ കമ്പനി മാര്‍വല്‍ അവഞ്ചേഴ്സ് സൂപ്പര്‍ സ്ക്വാഡ് ശ്രേണിയില്‍ പുതിയ എന്‍ടോര്‍ക്ക് 125 സൂപ്പര്‍ സോള്‍ജിയര്‍ എഡിഷന്‍ പുറത്തിറക്കി. മാര്‍വല്‍ സൂപ്പര്‍ ഹീറോകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2022ലാണ് കമ്പനി സൂപ്പര്‍ സ്ക്വാഡ് നിരയുടെ ഭാഗമായി ആദ്യത്തെ ക്യാപ്റ്റന്‍ അമേരിക്ക എഡിഷന്‍ പുറത്തിറക്കിയത്. ഇതിന്റെ പുനര്‍സൃഷ്ടിയായ സൂപ്പര്‍ സോള്‍ജിയര്‍ എഡിഷന്‍ ജെന്‍ സീ റൈഡര്‍മാരെയാണ് ലക്ഷ്യമിടുന്നത്.
പുതിയ തലമുറയുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് രൂപകൽപ്പനയിലും നിറത്തിലും മാറ്റങ്ങളോടെയാണ് ഈ പതിപ്പ് ലഭ്യമാക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത്- കണക്ടഡ് സ്മാര്‍ട്ട് സ്കൂട്ടറായാണ് (സ്‌മാര്‍ട്ട്കണക്ട്) ടിവിഎസ് എന്‍ടോര്‍ക്ക് 125 നിരത്തിലെത്തിയത്. ഉയര്‍ന്ന പ്രകടനം, മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകള്‍ തുടങ്ങിയവയാണ് ഈ സ്കൂട്ടറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍ സോള്‍ജിയര്‍ എഡിഷന് 98,117 രൂപയാണ് എക്സ്ഷോറൂം വില.









0 comments