ടിവിഎസ് ഓർബിറ്റർ പുറത്തിറക്കി

കൊച്ചി: ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) പുതിയ ഇലക്ട്രിക് വാഹനം ടിവിഎസ് ഓർബിറ്റർ പുറത്തിറക്കി. ടിവിഎസ് ഓർബിറ്റർ സെഗ്‌മെന്റിലെ നിരവധി ആദ്യ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഓർബിറ്റർ വിപണിയിലെത്തുന്നത്.
158 കിലോമീറ്റർ ഐഡിസി റേഞ്ച്, ക്രൂയിസ് കൺട്രോൾ, രണ്ട് ഹെൽമറ്റ് ഉൾക്കൊള്ളുന്ന 34 ലിറ്റർ ബൂട്ട് സ്‌പേസ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ജിയോഫെൻസിങ്, ടൈം ഫെൻസിങ്, ടോവിങ്, ക്രാഷ്/ഫോൾ അലേർട്ടുകൾ തുടങ്ങിയ അഡ്വാൻസ്ഡ് കണക്റ്റഡ് ഫീച്ചറുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. ഇൻഡസ്ട്രിയിലെ ആദ്യത്തെ 14 ഇഞ്ച് ഫ്രണ്ട് വീൽ ആണ് മറ്റൊരു പ്രധാന സവിശേഷത. പിഎം ഇ-ഡ്രൈവ് സ്‌കീം ഉൾപ്പെടെ 99,900 രൂപയാണ് ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിലെ എക്‌സ്‌ഷോറൂം വില.
3.1 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ടിവിഎസ് ഓർബിറ്ററിന്. ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളോടുകൂടിയ എഡ്ജ്ടുഎഡ്ജ് ഫ്രണ്ട് കോമ്പിനേഷൻ ലൈറ്റുകൾ, ഫ്രണ്ട് വൈസറോടുകൂടിയ ഫ്രണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ഇൻകമിങ് കോൾ ഡിസ്‌പ്ലേയുള്ള കളേർഡ് എൽസിഡി കണക്റ്റഡ് ക്ലസ്റ്റർ, യുഎസ്ബി 2.0 ചാർജിങ്, 845 എം.എം നീളമുള്ള ഫൽറ്റ്ഫോം സീറ്റ്, 169 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് മറ്റു ഫീച്ചറുകൾ. നിയോൺ സൺബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാർ ഗ്രേ, സ്റ്റെല്ലാർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർട്ടിയൻ കോപ്പർ എന്നിങ്ങനെ ആകർഷകമായ നിറങ്ങളിൽ ടിവിഎസ് ഓർബിറ്റർ ലഭ്യമാവും.









0 comments