ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടര്‍ ടിവിഎസ് എന്‍ടോര്‍ക് 150

TVS Ntorq 150
വെബ് ഡെസ്ക്

Published on Sep 10, 2025, 09:03 AM | 1 min read

​ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂ ജെന്‍ റൈഡര്‍മാരെ ലക്ഷ്യമിട്ട് പുതിയ എന്‍ടോര്‍ക് 150 സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്‍പ്പനയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ സ്കൂട്ടറിന് 7,000 ആര്‍പിഎമ്മില്‍ 13.2 പിഎസ് പവറും 5,500 ആര്‍പിഎമ്മില്‍ 14.2 എന്‍എം ടോര്‍ക്കും നല്‍കുന്ന 149.7 സിസി, എയര്‍-കൂള്‍ഡ്, ഒ3സി ടെക് എൻജിനാണ് കരുത്തേകുന്നത്.


6.3 സെക്കൻഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന്‌ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാനും പരമാവധി 104 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ഇതിനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മള്‍ട്ടി-പോയിന്റ് പ്രൊജക്ടര്‍ ഹെഡ്-ലാമ്പുകള്‍, സ്പോര്‍ട്ടി ടെയില്‍ ലാമ്പുകള്‍, എയറോഡൈനാമിക് വിങ്-ലൈറ്റുകള്‍, സിഗ്നേച്ചര്‍ ശബ്ദത്തോടുകൂടിയ സ്റ്റബ്ബി മഫ്ളര്‍, നിറമുള്ള അലോയ് വീലുകള്‍ എന്നിവ ഈ വാഹനത്തെ ആകര്‍ഷകമാക്കുന്നു. ഹൈ -റെസല്യൂഷന്‍ ടിഎഫ്ടി ക്ലസ്റ്ററും ടിവിഎസ് സ്മാര്‍ട്ട്കണക്ടും ഉള്‍ക്കൊള്ളുന്ന ഇതില്‍ അലക്സ–സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേഷന്‍, ടേണ്‍- ബൈ -ടേണ്‍ നാവിഗേഷന്‍, വെഹിക്കിള്‍ ട്രാക്കിങ്, കോള്‍/മെസേജ്/സോഷ്യല്‍ മീഡിയ അലര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ അമ്പതിലധികം കണക്ടഡ് ഫീച്ചറുകളുമുണ്ട്.


സുരക്ഷയ്ക്കായി എബിഎസ്, ഈ വിഭാഗത്തിലെ ആദ്യത്തെ ട്രാക്‌ഷന്‍ കണ്‍ട്രോള്‍, ക്രാഷ് ആന്‍ഡ് തെഫ്റ്റ് അലര്‍ട്ടുകള്‍, ഹസാര്‍ഡ് ലാമ്പുകള്‍, എമര്‍ജന്‍സി ബ്രേക്ക് മുന്നറിയിപ്പ്, ഫോളോ -മി ഹെഡ്-ലാമ്പുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു. ടെലിസ്കോപ്പിക് സസ്പെന്‍ഷന്‍, ക്രമീകരിക്കാവുന്ന ബ്രേക്ക് ലിവറുകള്‍, പേറ്റന്റ്‌ നേടിയ ഇ-–ഇസെഡ് സെന്റര്‍ സ്റ്റാന്‍ഡ്, 22 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് എന്നിവയാണ് മറ്റ് ചില പ്രത്യേകതകള്‍. സ്റ്റെല്‍ത്ത് സില്‍വര്‍, റേസിങ് റെഡ്, ടര്‍ബോ ബ്ലൂ, നൈട്രോ ഗ്രീന്‍ എന്നീ നിറങ്ങളില്‍ എന്‍ടോര്‍ക് 150, - 150 വിത്ത് ടിഎഫ്ടി ക്ലസ്റ്റര്‍- എന്നിങ്ങനെ രണ്ട് വകഭേദങ്ങള്‍ ലഭ്യമാകും. 1.19 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.



deshabhimani section

Related News

View More
0 comments
Sort by

Home