ഡൈനാമിക് കിറ്റുമായി ടിവിഎസ് അപ്പാച്ചെ ആർടിആർ 310

ടിവിഎസ് പുതിയ അപ്പാച്ചെ ആർടിആർ 310 മോട്ടോർ സൈക്കിൾ ഇന്ത്യൻ വിപണിയിലിറക്കി. ഭാവിയിലേക്കുള്ള സാങ്കേതികവിദ്യ, സൗഹൃദ ഡിജിറ്റൽ ഇന്റർഫേസുകൾ, ശ്രദ്ധേയമായ ഡിസൈൻ, കൂടുതൽ സുരക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ എന്നിവയോടെ അപ്പാച്ചെ ആർടിആർ പൈതൃകത്തെ കൂടുതൽ ശക്തമാക്കുന്നതാണ് 2025 മോഡലെന്ന് ടിവിഎസ് പറയുന്നു.
പുതിയ നിറത്തിൽ, സീക്വൻഷ്യൽ ടേൺ സിഗ്‌നൽ ലാമ്പുകൾ (ടിഎസ്എൽ), ഡ്രാഗ് ടോർക്ക് കൺട്രോൾ, കീലെസ് റൈഡ്, ലോഞ്ച് കൺട്രോൾ, ട്രാൻസ്പെരന്റ് ക്ലച്ച് കവർ തുടങ്ങിയ നിരവധി പുതിയ ഫീച്ചറുകളുമായാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. കൂടുതൽ സ്പോർട്ടിയറാക്കുന്നതിന് ഡൈനാമിക് കിറ്റും ഡൈനാമിക് കിറ്റ് പ്രോയും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ 312.12 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്ടഡ്, സ്പാർക്ക്-ഇഗ്നിറ്റഡ് എൻജിന് 9700 ആർപിഎമ്മിൽ പരമാവധി 35.6 പിഎസ് കരുത്തും 6650 ആർപിഎമ്മിൽ 28.7 എൻഎം പീക്ക് ടോർക്കുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പുതുക്കിയ ഇൻസ്ട്രുമെന്റ് പാനൽ, പുതിയ ബോഡി ഗ്രാഫിക്സ് എന്നിവയോടെ അഞ്ച് വകഭേദങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. അടിസ്ഥാന വകഭേദത്തിന് 2.40 ലക്ഷം രൂപയും ഉയർന്ന വകഭേദത്തിന് 2.57 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.









0 comments