ad
Deshabhimani

print edition പുത്തൻ ഫീച്ചറുകളുമായി സ്കോഡ കുഷാഖ്

skoda
വെബ് ഡെസ്ക്

Published on Feb 10, 2026, 11:18 AM | 1 min read

സ്കോഡ ഇന്ത്യ യൂറോപ്യന്‍ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കുഷാഖ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പണത്തിനൊത്ത മൂല്യവും കൂടുതൽ സുഖസൗകര്യങ്ങളും സുരക്ഷയുമാണ് ഈ എസ്-യുവിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത വാഹനം അവതരിപ്പിച്ചു. പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ് തുടങ്ങിയവയോടെ സ്കോഡയുടെ ഏറ്റവും പുതിയ ‘മോഡേൺ സോളിഡ്' ഡിസൈൻ ശൈലിയിലാണ് കുഷാഖിന്റെ നിർമാണം.


സെഗ്‌മെന്റില്‍ ആദ്യമായി നല്‍കിയിരിക്കുന്ന മസാജ് ചെയ്യുന്ന പിൻസീറ്റുകളാണ് കുഷാഖിന്റെ പ്രത്യേകതകളിലൊന്ന്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഗൂഗിൾ ജെമിനി എഐ അസിസ്റ്റന്റുമുണ്ട്. വെന്റിലേഷനോടുകൂടിയ ഇലക്ട്രിക് മുന്‍ സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, സെൻസറുകളുള്ള റിയർ-വ്യൂ കാമറ, വയർലെസ് ചാർജിങ് തുടങ്ങിയ എല്ലാ ഫീച്ചറുകളും നിലനിര്‍ത്തുകയും പുതിയ ഫ്രണ്ട് ഗ്രിൽ, ക്രോം റിബ്ബുകൾ, ഇല്യൂമിനേറ്റഡ് ലൈറ്റ് ബാൻഡ്, എല്‍ഇഡി ഹെഡ്-ലൈറ്റുകള്‍, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ തുടങ്ങിയവ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


സ്‌പോർട്ടി, ഡൈനാമിക് ഓൺ-റോഡ് ലുക്കിനായി എല്ലാ വേരിയന്റുകളിലും അലോയ് വീലുകൾ നല്‍കിയിട്ടുണ്ട്. 491 ലിറ്ററാണ് ബൂട്ട്‌സ്പെയിസ്‌ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷ ഉറപ്പാക്കാൻ ആറ് എയർബാഗുകൾ, ഇബിഡിയോടുകൂടിയ എബിഎസ്, റെയിൻ സെൻസറിങ് വൈപ്പറുകൾ, ട്രാക്‌ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയവയും നല്‍കിയിരിക്കുന്നു. എട്ട് -സ്പീഡ് ടോർക്ക്- കൺവെർട്ടർ ഗിയർബോക്സോടെ 115 എച്ച്പി കരുത്തുള്ള 1.0 ലീറ്റർ ടർബോ- പെട്രോൾ എൻജിനിലും ആറ് സ്പീഡ് മാന്വൽ ഗിയർബോക്സിനൊപ്പവും ഏഴ് -സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സില്‍ 150 എച്ച്പി, 1.5 ലിറ്റർ ടർബോ-പെട്രോൾ എൻജിനിലും ലഭ്യമാകും. 15,000 രൂപ നല്‍കി സ്കോഡ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. 11 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന പ്രാരംഭവില. മാര്‍ച്ച് അവസാനത്തോടെ വിതരണം തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home